എണ്ണ ഇറക്കുമതി റെക്കോര്‍ഡ് ഉയരത്തില്‍പ്രത്യക്ഷ നികുതി വരുമാനത്തിൽ ഇടിവ്രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ വന്‍ കുതിപ്പെന്ന് സര്‍വേ റിപ്പോര്‍ട്ട്വൈദ്യുതോല്‍പ്പാദനത്തില്‍ പകുതിയും ഫോസില്‍ രഹിതമെന്ന് റിപ്പോര്‍ട്ട്വരുമാനം കുറച്ച് കാണിക്കുന്ന അതിസമ്പന്നരുടെ മേൽ സൂക്ഷ്മ നിരീക്ഷണത്തിന് ഐടി വകുപ്പ്

ഇന്ത്യയുടെ എതിര്‍പ്പിനിടെയിലും പാക്കിസ്ഥാന് ഐഎംഎഫ് സഹായം; ആദ്യഗഡുവായ 100 കോടി ഡോളര്‍ പണമായി നല്‍കും

ന്യൂയോര്‍ക്ക്: പാക്കിസ്ഥാനുള്ള 700 കോടി ഡോളറിന്റെ ധനസഹായപദ്ധതിക്ക് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗീകാരം നല്‍കി. ആദ്യഗഡുവായ 100 കോടി ഡോളര്‍ പണമായി നല്‍കാന്‍ തീരുമാനമായെന്നു പാക്കിസ്ഥാന്‍ അറിയിച്ചു.

പണം ഭീകരപ്രവര്‍ത്തനത്തിനായി ദുരുപയോഗം ചെയ്‌തേക്കുമെന്നു ചൂണ്ടിക്കാട്ടി ധനസഹായം നല്‍കുന്നതിനെ ബോര്‍ഡ് യോഗത്തില്‍ ഇന്ത്യ എതിര്‍ത്തു. എന്നാല്‍ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു.

700 കോടി ഡോളറിന്റെ വായ്പ തേടിയാണ് പാക്കിസ്ഥാന്‍ ഐഎംഎഫിനെ സമീപിച്ചത്. ഇതിന്റെ ആദ്യത്തെ റിവ്യുവിലാണ് 100 കോടി ഡോളര്‍ അനുവദിച്ചത്. ഇതിനൊപ്പം പുതിയൊരു 130 കോടി ഡോളറിന്റെ മറ്റൊരു വായ്പയ്ക്കും പാക്കിസ്ഥാന്‍ അപേക്ഷിച്ചിരുന്നു.

ഇവ രണ്ടുവര്‍ഷമായി ഐഎംഎഫിന്റെ പരിഗണനയിലുണ്ടായിരുന്ന അപേക്ഷകളായിരുന്നു. അപേക്ഷയില്‍ വെള്ളിയാഴ്ച നടന്ന റിവ്യു യോഗത്തില്‍ ഇന്ത്യ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഇത് മറികടന്നാണ് പണം അനുവദിച്ചിരിക്കുന്നത്.

പാക്കിസ്ഥാന് വായ്പ അനുവദിച്ചാല്‍ അത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. മുന്‍കാലങ്ങളിലും പാകിസ്താന്‍ ഇങ്ങനെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

പാകിസ്താന്റെ മോശം ട്രാക്ക് റെക്കോര്‍ഡ് കണക്കിലെടുക്കുമ്പോള്‍ ധനസഹായ ഫണ്ടുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്.

ഐഎംഎഫിലെ സജീവ അംഗമായ ഉത്തരവാദിത്തമുള്ള ഒരു രാജ്യമെന്ന നിലയില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഇന്ത്യ പറഞ്ഞിരുന്നു. വിഷയത്തില്‍ ഇന്ത്യ പ്രതിഷേധം രേഖപ്പെടിത്തിയതിന് പിന്നാലെ ഐഎംഎഫ് വോട്ടെടുപ്പ് നടത്തി.

എന്നാല്‍ ഇക്കാര്യത്തില്‍ വോട്ടെടുപ്പ് പോലും അസംബന്ധമാണെന്ന നിലപാടെടുത്ത് ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

X
Top