മുംബൈ: ഐസിഐസിഐ ലൊംബാര്‍ഡും ഐആര്‍എം ഇന്ത്യയും ചേർന്ന് ഇന്ത്യ റിസ്‌ക് റിപ്പോര്‍ട്ട് 2024 പുറത്തിറക്കി. 2047 ൽ ഇന്ത്യ വികസിത രാജ്യമാവുകയെന്ന ലക്‌ഷ്യം മുൻനിറുത്തി തയാറാക്കിയ റിപ്പോർട്ട് ഇതോടനുബന്ധിച്ച് രാജ്യത്തെ വ്യവസായങ്ങള്‍ക്ക് അവസരങ്ങളും വെല്ലുവിളികളും കൂടുമെന്ന് വ്യക്തമാക്കുന്നു. റിസ്‌ക് മാനേജുമെന്റിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സമയോചിതമായ ഓര്‍മപ്പെടുത്തലാണ് ഈ റിപ്പോര്‍ട്ട്. റിസ്‌ക് സംബന്ധിച്ച കാഴ്ചപ്പാടുകള്‍, മാനേജുമെന്റ് രീതികള്‍, സാംസ്‌കാരിക വശങ്ങള്‍ എന്നിവയുടെ സര്‍വെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. സംരംഭങ്ങള്‍ക്കുള്ളിലെ പ്രകൃയകകളുടെയും സാംസ്‌കാരിക നിലയുടെയും വിലയിരുത്തലും റിപ്പോര്‍ട്ടിലുണ്ട്. കൂടിയ റിസ്‌ക് സാഹചര്യങ്ങളില്‍ മുന്നോട്ടുപോകുന്നതിനും സ്ഥിരതയാര്‍ന്ന വളര്‍ച്ച നേടുന്നതിനും വേണ്ട ഉൾക്കാഴ്ച നൽകുക എന്നതാണ് റിപ്പോർട്ടിന്റെ ലക്‌ഷ്യം.
ഐസിഐസിഐ ലൊംബാര്‍ഡും ഐആര്‍എം ഇന്ത്യയും ഇന്ത്യ റിസ്‌ക് റിപ്പോര്‍ട്ട് 2024 പുറത്തിറക്കി
Newage Web Desk
October 1, 2024 6:48 pm