ഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

വിദേശനാണ്യ ശേഖരത്തില്‍ വന്‍ ഇടിവ്

മുംബൈ: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ കുറവ്. മാര്‍ച്ച് 6-ന് അവസാനിച്ച ആഴ്ചയില്‍ 11.683 ബില്യണ്‍ ഡോളറിന്റെ ഇടിവോടെ ആകെ ശേഖരം 716.810 ബില്യണ്‍ ഡോളറിലെത്തി. തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ 728.494 ബില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തിലായിരുന്ന ശേഖരത്തിലാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ഇടിവുണ്ടായത്.

പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിയാതിരിക്കാന്‍ റിസര്‍വ് ബാങ്ക് വിപണിയില്‍ ഇടപെട്ടു. ഇതിനായി ആര്‍ബിഐ വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചതാണ് കരുതല്‍ ശേഖരം കുറയാനുള്ള പ്രധാന കാരണം. 2024 സെപ്റ്റംബര്‍ 27-നാണ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ചരിത്രത്തിലാദ്യമായി 700 ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ല് പിന്നിട്ടത്.

വില്ലനായത് വിദേശ കറൻസി മൂല്യത്തിലെ ഇടിവും
വിദേശ കറന്‍സി ആസ്തികളിലുണ്ടായ 9.880 ബില്യണ്‍ ഡോളറിന്റെ കുറവാണ് മൊത്തം ശേഖരത്തെ ബാധിച്ചത്. നിലവില്‍ ഇത് 563.245 ബില്യണ്‍ ഡോളറാണ്. ശേഖരത്തിലുള്ള യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര കറന്‍സികളുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും ഈ ആസ്തി കണക്കാക്കുന്നതില്‍ നിര്‍ണായകമായി.

ആഗോള വിപണിയിലെ ചലനങ്ങള്‍ ഇന്ത്യയുടെ കരുതൽ ശേഖരത്തിൽ നേരിട്ട് പ്രതിഫലിക്കുന്നു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സ്വര്‍ണ ശേഖരത്തിന്റെ മൂല്യത്തിലും ഈ ആഴ്ച ഇടിവ് രേഖപ്പെടുത്തി. 1.612 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് സ്വര്‍ണത്തിൻ്റെ കരുതല്‍ ശേഖരം 130.017 ബില്യണ്‍ ഡോളറായി. എങ്കിലും, പ്രതിസന്ധി ഘട്ടങ്ങളെ നേരിടാന്‍ തക്ക ശക്തമായ കരുതല്‍ ശേഖരം ഇപ്പോഴും ഇന്ത്യയുടെ പക്കലുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

X
Top