ആഗോള സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി കേരളംഇന്ത്യയുടെ വളര്‍ച്ച സുസ്ഥിരമെന്ന് റിസര്‍വ് ബാങ്ക്10 മാസത്തിനിടെ രാജ്യത്ത് 4,245 കോടി രൂപയുടെ സൈബർ തട്ടിപ്പുകൾചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നു

5,000 കോടി രൂപ സമാഹരിക്കാൻ എച്ച്‌ഡിഎഫ്‌സി

മുംബൈ: 5,000 കോടി രൂപ വരെ സമാഹരിക്കുന്നതിനായി വെള്ളിയാഴ്ച സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ ബോണ്ടുകളുടെ ഇഷ്യു ആരംഭിക്കുമെന്ന് മോർട്ട്ഗേജ് ലെൻഡറായ എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ് അറിയിച്ചു. സുരക്ഷിതമായ റിഡീം ചെയ്യാവുന്ന നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾക്ക് (എൻസിഡി) 7.77 ശതമാനം പലിശ നിരക്ക് ഉണ്ടായിരിക്കും, ഇത് പ്രതിവർഷം അടയ്‌ക്കേണ്ടതും 4 വർഷം 11 മാസം 10 ദിവസം കാലാവധിയുള്ളതുമാണെന്ന് എച്ച്‌ഡിഎഫ്‌സി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. 2,500 കോടി രൂപയുടെ ഓവർസബ്‌സ്‌ക്രിപ്‌ഷൻ നിലനിർത്താനുള്ള ഓപ്ഷനുള്ള ഇഷ്യൂ സൈസ് 2,500 കോടി രൂപയാണ്. കോർപ്പറേഷന്റെ ദീർഘകാല ഉത്പന്നങ്ങൾ വർധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും, നിലവിലെ ഇഷ്യൂവിന്റെ വരുമാനം കോർപ്പറേഷന്റെ ഹൗസിംഗ് ഫിനാൻസ് ബിസിനസ് ആവശ്യങ്ങൾക്ക് ധനസഹായം ചെയ്യുന്നതിനായി വിനിയോഗിക്കുമെന്നും എച്ച്ഡിഎഫ്സി പറഞ്ഞു.

ഇഷ്യു 2022 ജൂലൈ 15-ന് ആരംഭിക്കുകയും അതേ ദിവസം തന്നെ അവസാനിക്കുകയും ചെയ്യും. നിർദിഷ്ട ബോണ്ട് ഇഷ്യുവിന്റെ ക്രമീകരണം ചെയുന്നത് ആക്സിസ് ബാങ്കാണ്. വ്യാഴാഴ്ച എച്ച്‌ഡിഎഫ്‌സി ഓഹരികൾ ബിഎസ്‌ഇയിൽ 0.26 ശതമാനം ഇടിഞ്ഞ് 2,170.40 രൂപയിലാണ് ക്ലോസ് ചെയ്തത്.

X
Top