ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ഗുജ്‌റാത്ത് പോളിസോള്‍ കെമിക്കല്‍സിന് ഐപിഒ അനുമതി

മുംബൈ: കെമിക്കല്‍ നിര്‍മ്മാതാക്കളായ ഗുജ്‌റാത്ത് പോളിസോള്‍ കെമിക്കല്‍സിന് പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) നടത്താനുള്ള അനുമതി സെബിയില്‍ നിന്നും ലഭ്യമായി. 414 കോടി രൂപയുടെ ഐപിഒ നടത്താനാണ് അനുമതി. 10 രൂപ മുഖവിലയുള്ള ഓഹരികളാണ് പുറത്തിറക്കുക.
എന്നാല്‍ ഇഷ്യു വില നിശ്ചയിച്ചിട്ടില്ല. മാര്‍ച്ചിലാണ് ഐപിഒയ്ക്കായി കമ്പനി ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസ് സമര്‍പ്പിച്ചത്. 87 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 327 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ( ഒഎഫ്എസ്) ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒഎഫ്എസ് വഴി പ്രമോട്ടര്‍മാരായ ശൈലേഷ് കുമാര്‍ ബാലവട്രായി ദേശായി തന്റെ 183 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കും.

മാത്രമല്ല ഉമാങ് ശൈലേഷ് ദേശായി 38 കോടി രൂപയും പോളിസോള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എല്‍എല്‍പി 102 കോടി രൂപയുടെ ഓഹരികളും അപൂര്‍വ ഇന്റര്‍നാഷണല്‍ 4 കോടി രൂപയുടെ ഓഹരികളും വിറ്റഴിക്കും. മൊത്തം ഇഷ്യുവിന്റെ 50 ശതമാനം സ്ഥാപന നിക്ഷേപകര്‍ക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കും 35 ശതമാനം ചെറുകിട നിക്ഷേപകര്‍ക്കുമായി നീക്കിവച്ചിരിക്കുന്നു.

ഇന്‍ഗാ വെഞ്ച്വേഴ്‌സാണ് ഐപിഒ നടപടിക്രമങ്ങള്‍ നിര്‍വഹിക്കുക. ബാധ്യതകള്‍ തീര്‍ക്കാനാണ് ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക വിനിയോഗിക്കുക. ഗുജറാത്ത് പോളിസോള്‍ കെമിക്കല്‍സ്, ഇന്ത്യയിലെ മുന്‍നിര രാസവസ്തു നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ്. ഇന്‍ഫ്രാടെക്, ഡൈ, പിഗ്മെന്റുകള്‍, ടെക്‌സ്‌റ്റൈല്‍, ലെതര്‍ വ്യവസായങ്ങള്‍ എന്നിവയിലെ ഡിസ്‌പെര്‍സിംഗ് ഏജന്റുകളുടേയും പൗഡര്‍ സര്‍ഫാക്റ്റന്റുകളുടെയും മുന്‍നിര വിതരണക്കാരാണ് കമ്പനി.
കമ്പനിക്ക് ഗുജറാത്തിലെ വാപിയിലും സരിഗമിലും മൂന്ന് നിര്‍മ്മാണ ഫാക്ടറികളുണ്ട്. കൂടാതെ കേന്ദ്രഭരണ പ്രദേശമായ ദാദ്ര & നഗര്‍ ഹവേലി, ദാമന്‍ ആന്‍ഡ് ദിയു എന്നിവിടങ്ങളില്‍ യൂണിറ്റുകള്‍ സ്ഥിതി ചെയ്യുന്നു. ഇവയ്ക്ക് പ്രതിവര്‍ഷം 130,400 മെട്രിക് ടണ്‍ ക്യുമുലേറ്റീവ് നിര്‍മ്മാണ ശേഷിയുണ്ട്.

X
Top