സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

രാജ്യത്ത് സ്വർണ്ണപ്പണയ വായ്പകൾക്ക് പ്രിയമേറുന്നു

മുംബൈ: സമീപകാലത്തായി സ്വർണ്ണ വിലയിൽ വലിയ വർധനയാണുണ്ടായത്. പോയ ഒരു വാരത്തിൽ വിലയിൽ തിരുത്തലുണ്ടായെങ്കിലും സ്വർണ്ണ വായ്പാ ഡിമാൻഡ് ഉയർന്നു നിൽക്കുകയാണ്.

പെട്ടെന്ന് ഫണ്ട് കണ്ടെത്താൻ ഏറ്റവും സഹായകമായ മാർഗമാണ് സ്വർണ്ണപ്പണയ വായ്പകൾ. ഈട് നൽകിയുള്ള സെക്വേർഡ് വായ്പയായതിനാൽത്തന്നെ ക്രെഡിറ്റ് സ്കോറിന് വലിയ പ്രാധാന്യമില്ല.

ഇക്കഴിഞ്ഞ സെപ്തംബറിൽ രാജ്യത്തെ സ്വർണ്ണപ്പണയ വായ്പാ ബിസിനസ് 51% വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം വ്യക്തിഗത വായ്പകൾ 11.4% എന്ന തോതിൽ മാത്രമാണ് വർധിച്ചത്.

എന്നാൽ വ്യക്തിഗത വായ്പകളുടെ വിപണി വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഗോൾഡ് ലോണിന്റേത് 10% മാത്രമാണ്. ഇന്ത്യയിൽ 14.27 ലക്ഷം കോടി രൂപയുടെ വ്യക്തിഗത വായ്പകൾ വിതരണം ചെയ്തിരിക്കുന്ന സ്ഥാനത്ത് 1.47 ലക്ഷം കോടി രൂപയുടെ സ്വർണ്ണപ്പണയ വായ്പകളാണ് നൽകിയിരിക്കുന്നത്.

ഒരു നിക്ഷേപം എന്ന നിലയിലും, ഈട് എന്ന നിലയിലും സ്വർണ്ണത്തിന്റെ തിളക്കം വർധിക്കുന്ന കാലമാണിത്. അതിവേഗത്തിൽ, കുറഞ്ഞ ഡോക്യുമെന്റേഷനിൽ വായ്പ ലഭിക്കുമെന്നതാണ് മറ്റൊരു നേട്ടം. അനിശ്ചിതമായ സാമ്പത്തിക സാഹചര്യങ്ങളിൽ ധൈര്യം പകരുന്ന ആസ്തിയായി സ്വർണ്ണം മാറിയിട്ട് നാളുകളേറെയായി.

വ്യക്തിഗത വായ്പകൾ പോലെയുള്ള അൺസെക്വേര്ഡ് വായ്പകളുടെ വിതരണത്തിൽ റിസർവ് ബാങ്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇത് സ്വർണ്ണപ്പണയ വായ്പാ ബിസിനസിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ എൻ.ബി.എഫ്.സികൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നു.

X
Top