ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ആഗോള ഓഹരി വിപണികള്‍ക്ക് നഷ്ടത്തിന്റെ നാളുകൾ: ഈവര്‍ഷം നഷ്ടമായത് 20 ട്രില്ല്യണ്‍ ഡോളര്‍

ന്യൂഡല്‍ഹി: ഈ വര്‍ഷം ഓഹരികളുടെ മൂല്യത്തിലുണ്ടായ നഷ്ടം, ആഗോള തലത്തില്‍, 20 ട്രില്യണ്‍ ഡോളറാണെന്ന് റിപ്പോര്‍ട്ട്. 2020ന്റെ തുടക്കത്തില്‍ മഹാമാരി കാരണമുണ്ടായ സാമ്പത്തിക മാന്ദ്യ സാഹചര്യങ്ങള്‍ക്ക് തുല്യമാണ് നിലവിലെ തകര്‍ച്ചയെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ആഗോള ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ നിന്നും ഈ വര്‍ഷം തുടച്ചുമാറ്റപ്പെട്ടത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) ആറിരട്ടിയാണ്.
ഏകദേശം 3.2 ട്രില്യണ്‍ ഡോളറാണ് ഇന്ത്യയുടെ ജിഡിപി. മൊത്തം വ്യാപ്തി കണക്കാക്കുമ്പോള്‍, നഷ്ടം യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ മൊത്തം ജിഡിപി(ഏകദേശം 23 ട്രില്യണ്‍ ഡോളര്‍)യ്ക്ക് തുല്യവും ലോക ജിഡിപിയുടെ (100 ട്രില്യണ്‍ ഡോളര്‍) ഏകദേശം അഞ്ചിലൊന്നുമാണെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. ലോകബാങ്കിന്റെ ഏറ്റവും പുതിയ ഡാറ്റയെ അടിസ്ഥാനമാക്കിയ ഡാറ്റകളാണ് ഇത്.
വലിയ തോതിലുള്ള സമ്പത്ത് തുടച്ചുമാറ്റം കാരണം പ്രധാന സാമ്പത്തികവിപണികളെല്ലാം കരടികളുടെ പിടിയിലമര്‍ന്നിരിക്കയാണ്. എന്നാല്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം ജൂലൈയിലെ ആദ്യ രണ്ടാഴ്ച എസ് ആന്റ് പി 500 നിക്ഷേപകര്‍ക്ക് ഈ വര്‍ഷത്തെ ഏറ്റവും മികച്ച വരുമാനം വാഗ്ദാനം ചെയ്തു. എസ് ആന്റ് പി 500 സ്‌റ്റോക്കുകളുടെ തുടര്‍ച്ചയായ മൂന്ന് പാദങ്ങളിലെ ഇടിവിന് ശേഷം, ചില നിക്ഷേപകര്‍ വിലക്കുറവില്‍ ഓഹരി വാങ്ങാന്‍ തയ്യാറായതാണ് വിപണിയെ ഉയര്‍ത്തിയത്.
കേന്ദ്രബാങ്കുകള്‍ ആഗോളതലത്തില്‍ നിരക്കുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ നഷ്ടം ഇനിയും വര്‍ധിക്കുമെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. വരാനിരിക്കുന്ന കോര്‍പ്പറേറ്റ് വരുമാന സീസണ്‍, ആഗോള ഓഹരി വിപണികളെ ഇടിവിന് പ്രേരിപ്പിക്കുമെന്ന് നിക്ഷേപകരും വിശകലന വിദഗ്ധരും മുന്നറിയിപ്പ് നല്‍കി.സാമ്പത്തിക മാന്ദ്യത്തിന്റെ അപകടസാധ്യതകള്‍ കണക്കിലെടുത്ത് ലാഭ പ്രവചനങ്ങള്‍ താഴെയാണ്.
സാമ്പത്തിക മാന്ദ്യത്തിനെതിരെ പ്രതിരോധം കെട്ടിപ്പടുക്കാന്‍ യുബിഎസും ഗോള്‍ഡ്മാന്‍ സാച്ചും ശുപാര്‍ശ ചെയ്തു. അമേരിക്കയും യൂറോപ്പും മാന്ദ്യത്തിലേയ്ക്ക് വീഴുമെന്ന ഭീതിയും നിലനില്‍ക്കുന്നു. റോയിട്ടേഴ്‌സ് പറയുന്നതനുസരിച്ച്, കോര്‍പ്പറേറ്റ് ലാഭ പ്രതീക്ഷകളെ മാന്ദ്യം ദുര്‍ബലപ്പെടുത്തുകയാണ്.

X
Top