ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ആഗോള വിപണിയിൽ എണ്ണവില വീണ്ടും താഴോട്ട്; ഇന്ത്യയ്ക്ക് മുന്നിൽ വൻ അവസരം

ഗോള വിപണിയിൽ(Global Market) എണ്ണവില(Oil Price) വീണ്ടും താഴോട്ട്. ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് നിലവിൽ എണ്ണവ്യാപാരം പുരോഗമിക്കുന്നത്.

സാമ്പത്തിക മാന്ദ്യ ഭീതി ശക്തമാകുന്നതും, ആഗോളതലത്തിൽ എണ്ണ ആവശ്യകത കുറഞ്ഞുവരുന്നതുമാണ് വിലയിടിവിന് പ്രധാന കാരണം.

ആഭ്യന്തര പ്രശ്‌നങ്ങളെ തുടർന്ന് എണ്ണ ഉൽപ്പാദനവും, കയറ്റുമതിയും മരവിപ്പിച്ച ലിബിയയുടെ നടപടി എണ്ണവിപണിയിൽ വിലപ്പോയില്ല. ഈ അവസരം മുതലെടുത്ത് ഉൽപ്പാദനം വർധിപ്പിക്കാനുള്ള ഒപെക്കിന്റെ തന്ത്രങ്ങളും വെറുതെയായി.

യുഎസിന്റെ മികച്ച എണ്ണ ഉൽപ്പാദനമാണ് നിലവിൽ എണ്ണ കൂട്ടായ്മയായ ഒപെക്കിന് തലവേദനയാകുന്നത്. അടുത്ത മാസം മുതൽ വർഷങ്ങളായി തുടരുന്ന എണ്ണ ഉൽപ്പാദന നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള നീക്കത്തിലായിരുന്നു ഒപെക്ക്.

തുടർച്ചയായ ഉൽപ്പാദന നിയന്ത്രണത്തിനെതിരേ ഗ്രൂപ്പിനുള്ളിൽ തന്നെ എതിർപ്പ് ശക്തമായിരിക്കുകയാണ്. അതേസമയം ആഗോള എണ്ണവില കൂപ്പുകുത്തിയതോടെ തീരുമാനം പുനഃപരിശോധിക്കാൻ നിർബന്ധിതമായിരിക്കുകയാണ് ഒപെക്ക് പ്ലസ്.

ആവശ്യകതയിലെ ഇടിവും, ഒപെക്ക് ഇതര ഉൽപ്പാദനകരിൽ നിന്നുള്ള ഉയർന്ന വിതരണവും ഒപെക്ക് പ്ലസിന് സൃഷ്ടിക്കുന്ന സമ്മർദം ചെറുതല്ല. ഒപെക്ക് പ്ലസ് ഉൽപ്പാദന നിയന്ത്രണം കടുപ്പിക്കാത്ത പക്ഷം ആഗോള എണ്ണവില 60 ഡോളിറലേയ്ക്ക് ഇടിഞ്ഞേക്കുമെന്നാണ് ആഗോള വിശകലന വിലദഗ്ധരായ സിറ്റിയുടെ വിലയിരുത്തൽ.

എണ്ണവില 90 ഡോളറിനു മുകളിൽ നിർത്താൻ ലക്ഷ്യമിടുന്ന ഒപെക്കിനെ സംബന്ധിച്ച് ഇതു ചിന്തിക്കാൻ കൂടി കഴിയില്ല.

ഒപെക്ക് പ്ലസിലെ പ്രധാന അംഗമായ സൗദിയെ സംബന്ധിച്ച് എണ്ണയിലെ ബ്രേക്ക് ഈവൻ 80 ഡോളർ ആണെന്ന് രാജ്യാന്തര നാണയ നിധി നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. ജിയോ പൊളിറ്റിക്കൽ പ്രശ്‌നങ്ങൾ എണ്ണയിൽ നേരിട്ട് വലിയ സ്വാധീനം ചെലുത്തുന്നില്ലെന്ന് സിറ്റി വ്യക്തമാക്കുന്നു.

താഴേയ്ക്ക് പോകുന്ന എണ്ണയുടെ തിരിച്ചുവരവുകർ പ്രതീക്ഷിച്ചതിലും താഴ്ന്ന തരത്തിലാണ്. നിലവിൽ ഒപെക്ക് പ്ലസ് ഉൽപ്പാദനം വർധിപ്പിച്ചാൽ എണ്ണവില 70 ഡോളറിൽ താഴേയ്ക്ക് പോകും. ഇതു വിപണികളുടെ ആത്മവിശ്വാസം തകർക്കുമെന്ന് സിറ്റി പറയുന്നു.

ചൈനയുടെ തളർച്ച തന്നെയാണ് പ്രധാന വെല്ലുവിളിയായി തുടരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകളും തിരിച്ചുവരവിന്റെ സൂചനകൾ ഒന്നും തന്നെ നൽകുന്നില്ല.

അതിനിടെ യുഎസിന്റെ, പ്രത്യേകിച്ച് ബ്രസീൽ, ഗുയാന, അർജന്റീന എന്നിവരടങ്ങുന്ന സൗത്ത് അമേരിക്കയുടെ എണ്ണ ഉൽപ്പാദനം വർധിച്ചുവരുന്നു. ഡിമാൻഡ് കുറഞ്ഞിരിക്കുമ്പോഴും വിപണികളിലേയ്ക്കുള്ള എണ്ണയുടെ ഒഴുക്ക് വർധിക്കുന്നത് വില കുറയാൻ കാരണമാകുന്നു.

വെനസ്വേലയുടെ ഉൽപ്പാദനവും കൂടുന്നു. കൊളംബിയയുടെ ഉൽപ്പാദനവും മൂന്നാം പാദത്തിൽ ഉയരുമെന്നാണ് വിലയിരുത്തലുകൾ.

ആഗോള എണ്ണവില വില നിലവിൽ 9 മാസത്തെ താഴ്ന്ന നിലയിലാണ്. നിലവിലെ സാഹചര്യത്തിൽ ഒക്‌ടോബറിൽ ഉൽപ്പാദനം വർധിപ്പിക്കാനുള്ള ഒപെക്ക് പ്ലസിന്റെ തീരുമാനത്തിൽ പുനഃപരിശോധന ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല.

ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 72.79 ഡോളറും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 69.33 ഡോളറുമാണ്.

ഇന്ത്യയെ സംബന്ധിച്ച് ഈ നിലവാരം മികച്ചതാണ്. എണ്ണവിലക്കയറ്റത്തെ തുടർന്ന് മാർജിൻ നഷ്ടമുണ്ടായ പ്രാദേശിക എണ്ണക്കമ്പനികൾ അവ ഇതിനകം തന്നെ നികത്തി കഴിഞ്ഞെന്നാണു ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ആ നിലയ്്ക്ക് ആഗോള എണ്ണവില ഇനിയും ഇടിഞ്ഞാൽ പെട്രോൾ, ഡീസൽ വിലയിലും ഇളവുകൾ സ്വപ്‌നം കാണാം. വിലകുറഞ്ഞ റഷ്യൻ എണ്ണയുടെ ഇന്ത്യയിലേയ്ക്കുള്ള ഒഴുക്കും വർധിച്ചിട്ടുണ്ട്.

X
Top