വീട്ടിലും ലോക്കറിലും വെറുതെ ഇരിക്കുന്ന സ്വർണം നോട്ടമിട്ട് കേന്ദ്ര സർക്കാർ; ഇറക്കുമതി കുറയ്ക്കാന്‍ പദ്ധതികള്‍ഇന്ത്യ- ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽഇന്ധനവില 12 രൂപ വരെ കൂടിയേക്കും; കനത്ത നഷ്ടത്തിലെന്ന് കമ്പനികള്‍സാമ്പത്തിക ആഘാതം ചെറുക്കാൻ നീക്കം; ആർബിഐ വിറ്റഴിച്ചത് 1.14 ലക്ഷം കോടി രൂപ മൂല്യമുള്ള സ്വർണംഏപ്രിലിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുറവ്

ഗരുഡ കണ്‍സ്‌ട്രക്ഷന്‍ 10% നേട്ടത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: ഗരുഡ കണ്‍സ്‌ട്രക്ഷന്‍ ആന്‍ഡ്‌ എഞ്ചിനീയറിംഗ്‌ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലസ്റ്റ്‌ ചെയ്‌തു. ഇഷ്യു വിലയേക്കാള്‍ 10 ശതമാനം പ്രീമിയത്തോടെയാണ്‌ ഗരുഡ കണ്‍സ്‌ട്രക്ഷന്‍ ഓഹരി വ്യാപാരം തുടങ്ങിയത്‌.

95 രൂപ ഇഷ്യു വിലയുള്ള ഗരുഡ കണ്‍സ്‌ട്രക്ഷന്‍ ആന്‍ഡ്‌ എഞ്ചിനീയറിംഗ്‌ 105 രൂപയിലാണ്‌ ഇന്ന്‌ വ്യാപാരം തുടങ്ങിയത്‌. ലിസ്റ്റിംഗിനു ശേഷം ഓഹരി വില 109.70 രൂപ വരെ ഉയര്‍ന്നു.

ഗ്രേ മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മികച്ച പ്രീമിയം ഈ ഓഹരിക്ക്‌ ലിസ്റ്റിംഗില്‍ ലഭിച്ചു. ഗരുഡ കണ്‍സ്‌ട്രക്ഷന്‌ ഗ്രേ മാര്‍ക്കറ്റില്‍ അഞ്ച്‌ രൂപ മാത്രമാണ്‌ പ്രീമിയം ഉണ്ടായിരുന്നത്‌.

ഓഹരികളുടെ അനൗദ്യോഗിക വ്യാപാരമാണ്‌ ഗ്രേ മാര്‍ക്കറ്റില്‍ നടക്കുന്നത്‌. 264.10 കോടി രൂപയാണ്‌ ഗരുഡ കണ്‍സ്‌ട്രക്ഷന്‍ ആന്‍ഡ്‌ എഞ്ചിനീയറിംഗ്‌ ഐപിഒ വഴി സമാഹരിച്ചത്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടന്നത്‌.

ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 100 കോടി രൂപ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കായും ബാക്കി തുക ഏറ്റെടുക്കലുകള്‍ ഉള്‍പ്പെടെയുള്ള പൊതു കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കായും വിനിയോഗിക്കും.

ഗരുഡ കണ്‍സ്‌ട്രക്ഷന്‍ ആന്‍ഡ്‌ എഞ്ചിനീയറിംഗ്‌ നിലവില്‍ ആറ്‌ റെസിഡന്‍ഷ്യല്‍ പ്രോജക്ടുകള്‍, രണ്ട്‌ വാണിജ്യ പ്രോജക്ടുകള്‍, ഒരു വ്യാവസായിക പദ്ധതി, ഒരു അടിസ്ഥാന സൗകര്യ പദ്ധതി എന്നിവയുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 2021-22 സാമ്പത്തിക വര്‍ഷത്തിലെ 77.02 കോടി രൂപയില്‍ നിന്ന്‌ 2022-24 സാമ്പത്തിക വര്‍ഷത്തില്‍ 154.18 കോടി രൂപയായി ഉയര്‍ന്നു. 41 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കാണ്‌ ഇക്കാലയളവില്‍ കമ്പനി കൈവരിച്ചത്‌.

നികുതിക്ക്‌ ശേഷമുള്ള ലാഭം 2021-22 സാമ്പത്തിക വര്‍ഷത്തിലെ 18.78 കോടി രൂപയില്‍ നിന്ന്‌ 2022-24 സാമ്പത്തിക വര്‍ഷത്തില്‍ 36.43 കോടി രൂപയായി വര്‍ധിച്ചു.

ഇക്കാലയളവിലെ ലാഭത്തില്‍ 25 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ്‌ ഉണ്ടായത്‌.

X
Top