അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

ബൈക്കുകളെ പിന്തള്ളി സ്‌കൂട്ടര്‍ വിൽപ്പനയിലെ കുതിപ്പ്

രാജ്യത്ത് സ്‌കൂട്ടര്‍ വില്പനയില്‍ പുതിയ റെക്കോഡുകള്‍ സമ്മാനിച്ച് 2026ന്റെ ആദ്യ പകുതി. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 44,20,634 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മുന്‍ വര്‍ഷം ഇക്കാലയളവിനെ അപേക്ഷിച്ച് 33.44 ശതമാനത്തിന്റെ വര്‍ധന. വില്പനയില്‍ 10 ലക്ഷം യൂണിറ്റില്‍ അധികം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ജനുവരി-ജൂണ്‍ കാലയളവില്‍ 33,12,649 യൂണിറ്റുകളാണ് പ്രമുഖ കമ്പനികളെല്ലാം ചേര്‍ന്ന് വിറ്റഴിച്ചത്. ജിഎസ്ടിയില്‍ കുറവുണ്ടായതിനെ തുടര്‍ന്നുള്ള ആവേശം വിപണിക്ക് കൈമോശം വന്നിട്ടില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു.

ഇതേ കുതിപ്പ് തുടര്‍ന്നാല്‍ ഈ കലണ്ടര്‍ വര്‍ഷം ഇന്ത്യയിലെ സ്‌കൂട്ടര്‍ വില്‍പന ചരിത്രത്തിലാദ്യമായി 90 ലക്ഷം യൂണിറ്റുകള്‍ കടക്കുമെന്നാണ് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (SIAM) കണക്കുകള്‍ വ്യക്തമാക്കുന്നത്.

പെട്രോള്‍ വിലവര്‍ധനവും ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്കുള്ള ഉപയോക്താക്കളുടെ മാറ്റവും, ഒപ്പം ‘ജിഎസ്ടി 2.0’ നിരക്ക് ഇളവുകളുമാണ് സ്‌കൂട്ടര്‍ വിപണിക്ക് കരുത്തായത്. കഴിഞ്ഞ ആറുമാസങ്ങളില്‍ അഞ്ചിലും പ്രതിമാസ വില്‍പന 7 ലക്ഷം യൂണിറ്റുകള്‍ക്ക് മുകളിലായിരുന്നു.

ഇരുചക്ര വാഹനങ്ങളില്‍ സ്‌കൂട്ടര്‍ വിഹിതം ഉയരുന്നു
2026ന്റെ ആദ്യ പകുതിയില്‍ രാജ്യത്ത് വിറ്റഴിക്കപ്പെട്ട ആകെ 1.14 കോടി ഇരുചക്ര വാഹനങ്ങളില്‍ 39 ശതമാനവും സ്‌കൂട്ടറുകളാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 36 ശതമാനമായിരുന്നു. അതേസമയം ബൈക്കുകളുടെ വിപണി വിഹിതം 62 ശതമാനത്തില്‍ നിന്ന് 59 ശതമാനമായി കുറഞ്ഞു.

പശ്ചിമേഷ്യന്‍ യുദ്ധത്തെതുടര്‍ന്ന് രാജ്യത്ത് പെട്രോള്‍ വിലയിലുണ്ടായ തുടര്‍ച്ചയായ വര്‍ധനയാണ് ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് മാറാന്‍ ഉപയോക്താക്കളെ പ്രേരിപ്പിച്ചത്. മുന്‍നിര കമ്പനികളുടെ ഇവി വില്‍പനയില്‍ വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മുന്നില്‍ ഹോണ്ടയും ടിവിഎസും
2026ല്‍ പ്രകടനത്തില്‍ മുന്നില്‍ നില്ക്കുന്നത് ഹോണ്ടയാണ്. 16.2 ലക്ഷം സ്‌കൂട്ടറുകള്‍ വിറ്റഴിച്ച് 37% വിപണി വിഹിതം സ്വന്തമാക്കി. ആക്ടിവ, ഡിയോ മോഡലുകളാണ് ഹോണ്ടയ്ക്ക് കുതിപ്പിന് അവസരമൊരുക്കിയത്.

രണ്ടാംസ്ഥാനത്തുള്ള ടിവിഎസ് മോട്ടോര്‍ 32 ശതമാനം വളര്‍ച്ചയോടെ 12.6 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചു. ആകെ വില്‍പനയുടെ 19 ശതമാനം ഐക്യൂബ് ഉള്‍പ്പെടെയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളാണ്. 28 ശതമാനം വിപണി വിഹിതവുമായി ഹോണ്ടയ്ക്ക് തൊട്ടുപിന്നില്‍ ടിവിഎസ് ശക്തമായ സാന്നിധ്യമാണ്.

സുസുക്കി (13 ശതമാനം), ഹീറോ മോട്ടോര്‍കോപ് (8 ശതമാനം), ബജാജ് ഓട്ടോ (5 ശതമാനം) കമ്പനികളാണ് വില്പനയില്‍ തൊട്ടുപിന്നിലുള്ളത്. ദീപാവലി ഉള്‍പ്പെടെയുള്ള ഉത്സവകാലങ്ങള്‍ വരാനിരിക്കേ ഇത്തവണ വില്പന റെക്കോഡിലെത്തുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

X
Top