രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

പേടിഎമ്മിന്റെ വരുമാനം 28 ശതമാനം ഉയർന്നു

കൊച്ചി: പേടിഎം (വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്) 2026 ജൂണിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രവർത്തന ലാഭമായ 203 കോടി രൂപ രേഖപ്പെടുത്തി.

കമ്പനിയുടെ പ്രവർത്തന വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 28 ശതമാനം വർധിച്ച് 2,448 കോടി രൂപയായി. അറ്റാദായം 79 ശതമാനം ഉയർന്ന് 220 കോടി രൂപയിലെത്തി. വ്യാപാരികളുടെ ഡിജിറ്റൽ ഇടപാടുകളുടെ മൊത്തം മൂല്യം 31 ശതമാനം വർധിച്ച് 7.1 ലക്ഷം കോടി രൂപയായി. സാമ്പത്തിക സേവന വിതരണത്തിലൂടെയുള്ള വരുമാനം 45 ശതമാനം ഉയർന്ന് 814 കോടി രൂപയിലെത്തി.

ഉപഭോക്താക്കളുടെ യുപിഐ ഇടപാടുകളിലും ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തിയതായി കമ്പനി അറിയിച്ചു. കൃത്രിമ ബുദ്ധി അധിഷ്ഠിത സേവനങ്ങളും വ്യാപാര, ഉപഭോക്തൃ സേവനങ്ങളുടെ വിപുലീകരണവുമാണ് മികച്ച സാമ്പത്തിക പ്രകടനത്തിന് കാരണമായതെന്ന് കമ്പനി വ്യക്തമാക്കി.

X
Top