പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

ക്യൂബ്‌ ഹൈവേസ്‌ ട്രസ്റ്റ്‌ ഐപിഒ ജൂലായ്‌ 22 മുതല്‍

ന്‍ഫ്രാസ്‌ട്രക്‌ചര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ട്രസ്റ്റ്‌ (ഇന്‍വിറ്റ്‌) ആയ ക്യൂബ്‌ ഹൈവേസ്‌ ട്രസ്റ്റിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജൂലായ്‌ 22ന്‌ ആരംഭിക്കും. ജൂലായ്‌ 24 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 151-152 രൂപയാണ്‌ ഒരു യൂണിറ്റിന്റെ ഇഷ്യു വില. ജൂലായ്‌ 27ന്‌ യൂണിറ്റുകളുടെ അലോട്ട്‌മെന്റ്‌ നടക്കും.

ജൂലായ്‌ 24ന്‌ ഇന്‍വിറ്റ്‌ യൂണിറ്റുകള്‍ ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും. ഐപിഒ വഴി 5000 കോടി രൂപയാണ്‌ ക്യൂബ്‌ ഹൈവേസ്‌ ട്രസ്റ്റ്‌ സമാഹരിക്കുന്നത്‌. ഉയര്‍ന്ന ഇഷ്യു വില പ്രകാരം ഈ ഇന്‍വിറ്റിന്റെ വിപണിമൂല്യം 20,429.86 കോടി രൂപയായിരിക്കും.

ട്രസ്‌റ്റ്‌ നിലവില്‍ 27 ദേശീയപാത ആസ്‌തികളാണ്‌ കൈവശം വെക്കുന്നത്‌. ഇതില്‍ 18 എണ്ണം ടോള്‍ അധിഷ്‌ഠിത പദ്ധതികളും ഒമ്പത്‌ എണ്ണം അന്വിറ്റി അധിഷ്‌ഠിത പദ്ധതികളുമാണ്‌. ഇവ 12 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.

പോര്‍ട്ട്‌ഫോളിയോയില്‍ ഏകദേശം 8,750 ലെയിന്‍ കിലോമീറ്റര്‍ ദേശീയപാതകളാണ്‌ ഉള്‍പ്പെട്ടിരിക്കുന്നത്‌. ആസ്‌തികളുടെ മൊത്തം മൂല്യം ഏകദേശം 36,800 കോടി രൂപയാണ്‌.

X
Top