രാജ്യത്തെ 72 ലക്ഷം ടൺ അരി എഥനോളിലേക്ക്; കേന്ദ്ര തീരുമാനം ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളിയോ?കയറ്റുമതി രേഖകള്‍ ഒത്തുതീര്‍ക്കാന്‍ ആര്‍ബിഐ ഇടപെടല്‍; ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിഗള്‍ഫ് മലയാളികള്‍ വഴി ആര്‍ബിഐ നിക്ഷേപ പദ്ധതിയില്‍ എത്തിയത് കോടികള്‍; സംസ്ഥാനത്തെ ആകെ എന്‍ആര്‍ഐ നിക്ഷേപം 3.24 ലക്ഷം കോടിഎൽപിജിക്ക് പകരം എഥനോൾ വ്യാപകമാക്കാൻ കേന്ദ്രം; ഉപഭോക്താക്കളെ ആകർഷിക്കാൻ പദ്ധതിപ്രാദേശികമായി സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സമയപരിധി നീട്ടി ഇന്ത്യ

ടോപ്-20 കമ്പനികളുടെ വിപണി വിഹിതം 2020ന് ശേഷം ഏറ്റവും താഴെ

ന്ത്യന്‍ ഓഹരി വിപണിയില്‍ വലിയൊരു മാറ്റം നടക്കുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ റിലയന്‍സ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക് പോലുള്ള വമ്പന്‍ കമ്പനികളാണ് വിപണിയെ നിയന്ത്രിച്ചിരുന്നത്. പക്ഷേ ഇപ്പോള്‍ ആ ചിത്രം മാറുകയാണ്. രാജ്യത്തെ ഏറ്റവും വലിയ 20 കമ്പനികളുടെ ആകെ വിപണി വിഹിതം 2020ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെന്നാണ് ജെഫറീസ് പറയുന്നത്. അപ്പോള്‍ വലിയ കമ്പനികളുടെ കാലം കഴിഞ്ഞോ? ഇനി നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത് മിഡ്ക്യാപും സ്‌മോള്‍ക്യാപുമാണോ?.

ജെഫറീസിന്റെ ഏറ്റവും പുതിയ GREED & FEAR റിപ്പോര്‍ട്ടിലാണ് ശ്രദ്ധേയമായ കണ്ടെത്തല്‍. രാജ്യത്തെ മുന്തിയ 20 കമ്പനികള്‍ ഇപ്പോള്‍ ഇന്ത്യയുടെ മൊത്തം ഓഹരി വിപണി മൂല്യത്തിന്റെ വെറും 28 ശതമാനം മാത്രമാണ് കൈവശം വയ്ക്കുന്നത്. കോവിഡ് കാലത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന വിഹിതമാണിത്.

ലോകത്തിന്റെ ബാക്കി വിപണികളില്‍ സംഭവിക്കുന്നത് ഇതിന് നേരെ വിപരീതമാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള ആഗോള വിപണികളില്‍ AI തരംഗത്തെ തുടര്‍ന്ന് Nvidia, Microsoft, Apple, Meta പോലുള്ള ഏതാനും കമ്പനികളിലേക്ക് നിക്ഷേപം കേന്ദ്രീകരിക്കുകയാണ്. അവിടെ ടോപ്-20 കമ്പനികളുടെ ആധിപത്യം വര്‍ധിക്കുമ്പോള്‍ ഇന്ത്യയില്‍ അത് കുറയുകയാണ്.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
കാരണം ലളിതമാണ്. ഇന്ത്യയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികളാണ് വലിയ മുന്നേറ്റം നടത്തിയത്. വലിയ കമ്പനികളെക്കാള്‍ കൂടുതല്‍ ലാഭവളര്‍ച്ചയും വിലക്കയറ്റവും ഈ വിഭാഗത്തില്‍ നിന്നാണ് വന്നത്. 2023ന്റെ തുടക്കം മുതല്‍ നോക്കിയാല്‍, Nifty MidCap 100 Index ഏകദേശം 99 ശതമാനം ഉയര്‍ന്നു.

അതേസമയം Nifty Index ഉയര്‍ന്നത് ഏകദേശം 33 ശതമാനം മാത്രം. അതായത്, വലിയ കമ്പനികളേക്കാള്‍ മൂന്നു മടങ്ങ് വേഗത്തില്‍ മിഡ്ക്യാപ് ഓഹരികള്‍ വളര്‍ന്നു. ജെഫറീസ് പറയുന്നത് മറ്റൊരു പ്രധാന കാര്യം കൂടിയാണ്. ഇന്ത്യയിലെ മിഡ്ക്യാപ് മുന്നേറ്റം വെറും ആവേശം കൊണ്ടല്ല. അതിന് പിന്നില്‍ ശക്തമായ വരുമാന വളര്‍ച്ചയുണ്ട്.

ജെഫറീസിന്റെ ഇന്ത്യ റിസര്‍ച്ച് ഹെഡ് മഹേഷ് നന്ദുര്‍ക്കര്‍ പറയുന്നത്, മിഡ്ക്യാപ് കമ്പനികളുടെ EPS വളര്‍ച്ചയാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണം എന്നാണ്. അതോടൊപ്പം ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള തുടര്‍ച്ചയായ പണപ്രവാഹവും മിഡ്ക്യാപ്പുകളെ പിന്തുണച്ചു. കഴിഞ്ഞ രണ്ട് മാസമായി ഈ ഒഴുക്ക് അല്‍പം കുറഞ്ഞെങ്കിലും അത് ഇപ്പോഴും പിന്തുണ നല്‍കുന്നുണ്ട്.

കഥ മാറുന്നു, പുതിയ അവസരം എവിടെ?
ഇനി ഒരു പുതിയ അവസരം വലിയ കമ്പനികളിലാണെന്ന് ജെഫറീസ് സൂചിപ്പിക്കുന്നു. കാരണം ഇപ്പോള്‍ വലിയ കമ്പനികളുടെ മൂല്യനിര്‍ണയം കൂടുതല്‍ ആകര്‍ഷകമായ നിലയിലാണെന്നാണ് വിലയിരുത്തല്‍. Nifty 100 Large Cap Index-ന്റെ ഒരു വര്‍ഷം മുന്നിലുള്ള PE, Nifty MidCap 150-നേക്കാള്‍ 33 ശതമാനം ഡിസ്‌കൗണ്ടിലാണ്. കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരി ഡിസ്‌കൗണ്ട് 20 ശതമാനം മാത്രമായിരുന്നു. അതായത്, ഇപ്പോള്‍ വലിയ കമ്പനികള്‍ ചരിത്ര ശരാശരിയേക്കാള്‍ കൂടുതല്‍ വിലക്കുറവിലാണ് ട്രേഡ് ചെയ്യുന്നത്.

ജെഫറീസ് മറ്റൊരു കൗതുകകരമായ വാക്കും ഉപയോഗിക്കുന്നു. Mean Reversion-അത് എന്താണ്? ഒരു വിഭാഗം വളരെക്കാലം മികച്ച പ്രകടനം കാഴ്ചവെച്ചാല്‍, ഒരിടവേളയ്ക്ക് ശേഷം മറ്റൊരു വിഭാഗം മുന്നിലെത്താന്‍ സാധ്യതയുണ്ടെന്നാണ് ഈ ആശയം. അതിനാല്‍, ഇത്രയും കാലം മിഡ്ക്യാപ്പുകള്‍ മുന്നിലായിരുന്നെങ്കില്‍, അടുത്ത ഘട്ടത്തില്‍ വലിയ കമ്പനികള്‍ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് ജെഫറീസ് വിലയിരുത്തുന്നു. ഇതിനൊപ്പം വലിയ കമ്പനികളുടെ വരുമാന വളര്‍ച്ചയും ശക്തമാകുമെന്നാണ് പ്രവചനം.

അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ Nifty 50, Nifty 100 കമ്പനികളുടെ വാര്‍ഷിക വരുമാന വളര്‍ച്ച 14 മുതല്‍ 15 ശതമാനം വരെയാകുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ രണ്ട് വര്‍ഷം ഇത് ഏകദേശം 8 ശതമാനം മാത്രമായിരുന്നു. അതേസമയം മിഡ്ക്യാപ് കമ്പനികള്‍ അടുത്ത രണ്ട് വര്‍ഷവും ഏകദേശം 20 ശതമാനം വാര്‍ഷിക വളര്‍ച്ച നിലനിര്‍ത്തുമെന്നാണ് ജെഫറീസ് പ്രതീക്ഷിക്കുന്നത്.

നിക്ഷേപകര്‍ ഇനി എന്ത് ചെയ്യണം?
ജെഫറീസ് പറയുന്നത്, മിഡ്ക്യാപ്പുകള്‍ മോശമാണെന്നല്ല. പക്ഷേ വലിയ കമ്പനികളുടെ മൂല്യനിര്‍ണയം ഇപ്പോള്‍ കൂടുതല്‍ ആകര്‍ഷകമായ ഘട്ടത്തിലെത്തിയിരിക്കാം എന്നതാണ്. അതുകൊണ്ട്, നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയില്‍ വലിയ കമ്പനികള്‍ക്കും മതിയായ സ്ഥാനം നല്‍കേണ്ട സമയമായിരിക്കാം. എന്നാല്‍ ഇത് ഒരു നിക്ഷേപ നിര്‍ദ്ദേശമല്ല.

നിങ്ങളുടെ റിസ്‌ക് പ്രൊഫൈലും സാമ്പത്തിക ലക്ഷ്യങ്ങളും വിലയിരുത്തിയ ശേഷം മാത്രമേ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കാവൂ.

X
Top