ആഗോള സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി കേരളംഇന്ത്യയുടെ വളര്‍ച്ച സുസ്ഥിരമെന്ന് റിസര്‍വ് ബാങ്ക്10 മാസത്തിനിടെ രാജ്യത്ത് 4,245 കോടി രൂപയുടെ സൈബർ തട്ടിപ്പുകൾചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നു

എഫ്‌&ഒ വിഭാഗത്തില്‍ 45 ഓഹരികള്‍ കൂടി

മുംബൈ: ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ വിഭാഗത്തില്‍ പുതുതായി ഉള്‍പ്പെടുത്തപ്പെട്ട 45 ഓഹരികളുടെ എഫ്‌&ഒ കരാറുകള്‍ ഇന്ന്‌ മുതല്‍ ലഭ്യമായി. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ഉള്‍പ്പെടെ 45 ഓഹരികളാണ്‌ പുതുതായി ഫ്യൂച്ചേഴ്‌സ്‌ & ഓപ്‌ഷന്‍സ്‌ വിഭാഗത്തില്‍ സ്ഥാനം പിടിച്ചത്‌.

ഇതോടെ എഫ്‌&ഒ വ്യാപാരത്തിന്‌ ലഭ്യമായ ഓഹരികളുടെ എണ്ണം 223 ആയി.
സൊമാറ്റോ, ഡിമാര്‍ട്ട്‌, ബിഎസ്‌ഇ, യെസ്‌ ബാങ്ക്‌, പേടിഎം, അദാനി എനര്‍ജി, അദാനി ഗ്രീന്‍ എനര്‍ജി, ഏയ്‌ഞ്ചല്‍ വണ്‍, അദാനി ടോട്ടല്‍ ഗ്യാസ്‌, ബാങ്ക്‌ ഓഫ്‌ ഇന്ത്യ, സിഡിഎസ്‌എല്‍, സയന്റ്‌, ഡെല്‍ഹിവറി, ഹഡ്‌കോ, നൈക, കെപിഐടി ടെക്‌നോളജീസ്‌, ഓയില്‍ ഇന്ത്യ, ടാറ്റാ എല്‍ക്‌സി, ട്യൂബ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌സ്‌, പിബി ഫിന്‍ടെക്‌, ജെഎസ്‌ഡബ്ല്യു എനര്‍ജി, ജിന്റാല്‍ സ്റ്റെയിന്‍ലെസ്‌ തുടങ്ങിയവയാണ്‌ ഫ്യൂച്ചേഴ്‌സ്‌ & ഓപ്‌ഷന്‍സ്‌ വിഭാഗത്തില്‍ സ്ഥാനം ലഭിച്ച മറ്റ്‌ ഓഹരികള്‍. വളരെ ഉയര്‍ന്ന തോതില്‍ ലിക്വിഡിറ്റിയുള്ള ഓഹരികളെ മാത്രമാണ്‌ ഫ്യൂച്ചേഴ്‌സ്‌ & ഓപ്‌ഷന്‍സ്‌ വിഭാഗത്തില്‍ എന്‍എസ്‌ഇ ഉള്‍പ്പെടുത്തുന്നത്‌.

രണ്ട്‌ വര്‍ഷത്തിലൊരിക്കലാണ്‌ എന്‍എസ്‌ഇ സൂചികകളില്‍ ഉള്‍പ്പെട്ട ഓഹരികളെ പുന:പരിശോധനയ്‌ക്ക്‌ വിധേയമാക്കുന്നത്‌. സൂചികകളില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഫ്യൂച്ചേഴ്‌സ്‌ & ഓപ്‌ഷന്‍സ്‌ വിഭാഗത്തില്‍ പെട്ട ഓഹരികള്‍ക്ക്‌ മുന്‍ഗണന ലഭിക്കാറുണ്ട്‌.

സൊമാറ്റോയും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസും ഫ്യൂച്ചേഴ്‌സ്‌ & ഓപ്‌ഷന്‍സ്‌ വിഭാഗത്തില്‍ സ്ഥാനം പിടിക്കുന്നത്‌ ഈ ഓഹരികളെ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നിഫ്‌റ്റിയില്‍ ഉള്‍പ്പെടുത്തുന്നതിന്‌ വഴിയൊരുക്കുമെന്നാണ്‌ നിരീക്ഷകര്‍ വിലയിരുത്തുന്നത്‌.

നിഫ്‌റ്റിയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ നിര്‍ബന്ധമായും ഫ്യൂച്ചേഴ്‌സ്‌ & ഓപ്‌ഷന്‍സ്‌ വിഭാഗത്തിലുള്ള ഓഹരിയായിരിക്കണം.

സൊമാറ്റോ അടുത്ത മാസം മുതല്‍ സെന്‍സ്‌ക്‌സ്‌ ഓഹരിയായി മാറുകയാണ്‌. ജെഎസ്‌ഡബ്ല്യു സ്റ്റീലിന്‌ പകരമാണ്‌ സൊമാറ്റോയെ സെന്‍സെക്‌സില്‍ ഉള്‍പ്പെടുത്തുന്നത്‌.

X
Top