Alt Image
ഇന്ത്യയിലേക്ക് 6 വർഷത്തിനിടയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം ◆ ഇന്ത്യയിലെ ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; രാജ്യത്തിന്റെ ഇ20 ലക്ഷ്യത്തിന് തിരിച്ചടിയായേക്കും ◆ ഗള്‍ഫ് സംഘര്‍ഷം: കുത്തനെ ഇടിഞ്ഞ് പഴം, പച്ചക്കറി കയറ്റുമതി ◆ ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ ◆ മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ ◆

ന്യൂ ഏജ്‌ ടെക്‌ ഓഹരികളില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപിക്കുന്നു

ഏപ്രിലില്‍ ന്യൂ ഏജ്‌ ഇന്റര്‍നെറ്റ്‌ ഓഹരികള്‍ വാങ്ങാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ താല്‍പ്പര്യം കാട്ടി. ഡെല്‍ഹിവറി, നൈക, സൊമാറ്റോ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ്‌ അവ പ്രധാനമായും വാങ്ങിയത്‌.

ഈ വര്‍ഷം തുടക്കം മുതല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഡെല്‍ഹിവെറിയുടെ ഓഹരികള്‍ വാങ്ങാന്‍ താല്‍പ്പര്യം കാട്ടുന്നു. ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഡെല്‍ഹിവെറിയിലെ ഓഹരി പങ്കാളിത്തം 11.12 ശതമാനത്തില്‍ നിന്നും 12.63 ശതമാനമായി ഉയര്‍ത്തി.

ഡെല്‍ഹിവെറിയുടെ ഓഹരി വില ഈ വര്‍ഷം ഇതുവരെ 10 ശതമാനമാണ്‌ ഉയര്‍ന്നത്‌. അതേ സമയം 2022ല്‍ ഈ ഓഹരി 32 ശതമാനം ഇടിവ്‌ നേരിട്ടിരുന്നു.

ഫാഷന്‍ റീട്ടെയിലറായ നൈകയുടെ ഓഹരികള്‍ വാങ്ങാനും മ്യൂച്വല്‍ ഫണ്ടുകള്‍ താല്‍പ്പര്യം കാട്ടി. ഈ കമ്പനിയുടെ 54.1 ദശലക്ഷം ഓഹരികളാണ്‌ മ്യൂച്വല്‍ ഫണ്ടുകള്‍ ഏപ്രിലില്‍ വാങ്ങിയത്‌.

ഫുഡ്‌ ഡെലിവറി കമ്പനിയായ സൊമാറ്റോയുടെ 70 ദശലക്ഷം ഓഹരികള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഏപ്രിലില്‍ വാങ്ങി. പേമെന്റ്‌ പ്ലാറ്റ്‌ഫോം ആയ പേടിഎമ്മിനോട്‌ സമ്മിശ്ര പ്രതികരണമാണ്‌ മ്യൂച്വല്‍ ഫണ്ടുകളുടെ ഭാഗത്തു നിന്നുണ്ടായത്‌.

പേടിഎമ്മിന്റെ ഓഹരി വില ഈ വര്‍ഷം ഇതുവരെ 35 ശതമാനമാണ്‌ ഉയര്‍ന്നത്‌.

X
Top