Alt Image
ഇന്ത്യയിലേക്ക് 6 വർഷത്തിനിടയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം ◆ ഇന്ത്യയിലെ ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; രാജ്യത്തിന്റെ ഇ20 ലക്ഷ്യത്തിന് തിരിച്ചടിയായേക്കും ◆ ഗള്‍ഫ് സംഘര്‍ഷം: കുത്തനെ ഇടിഞ്ഞ് പഴം, പച്ചക്കറി കയറ്റുമതി ◆ ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ ◆ മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ ◆

ഇന്ത്യയിലെ ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; രാജ്യത്തിന്റെ ഇ20 ലക്ഷ്യത്തിന് തിരിച്ചടിയായേക്കും

ന്യൂഡൽഹി: ഒരു ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ മണ്‍സൂണ്‍ മഴ, ചോളം, കരിമ്പ് കൃഷിയെ ബാധിച്ചതോടെ എഥനോള്‍ ഉല്‍പാദനവും പ്രതിസന്ധിയില്‍. ഇന്ധനത്തിനായി വിളകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ഭക്ഷ്യസുരക്ഷയ്ക്ക് മുന്‍ഗണന നല്‍കേണ്ട സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

പെട്രോളിലെ എഥനോള്‍ കലര്‍ത്തലിന്റെ തോത് ഔദ്യോഗിക ലക്ഷ്യമായ 20 ശതമാനത്തില്‍ താഴെയാകുമെന്നാണ് വ്യവസായ മേഖലയിലുള്ളവര്‍ വിലയിരുത്തുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ചതിലും ഏകദേശം അഞ്ച് വര്‍ഷം നേരത്തെ 20 ശതമാനം എന്ന ലക്ഷ്യം കൈവരിച്ചതിനു പിന്നാലെയാണ് ഇപ്പോഴത്തെ തിരിച്ചടി.

കൂടാതെ ആഗോളതലത്തില്‍ ഭൗമരാഷ്ട്രീയ അനിശ്ചിതത്വം തുടരുകയും ഊര്‍ജവിലയില്‍ ചാഞ്ചാട്ടം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് വിദേശ ക്രൂഡ് ഓയിലിനെ കൂടുതല്‍ ആശ്രയിക്കേണ്ടിയും വന്നേക്കാം.

എണ്ണ ഇറക്കുമതിയില്‍ ലാഭിച്ചത് ഏകദേശം 2 ലക്ഷം കോടി രൂപ
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2014ല്‍ മോദി അധികാരത്തിലെത്തിയതിനുശേഷം ഇ20 പദ്ധതിയിലൂടെ എണ്ണ ഇറക്കുമതിച്ചെലവില്‍ ഏകദേശം ഏകദേശം 2 ലക്ഷം കോടി രൂപ ലാഭിക്കാനായി.

എഥനോള്‍ കലര്‍ത്തല്‍ 20 ശതമാനത്തില്‍ നിലനിര്‍ത്തുമ്പോള്‍ പ്രതിവര്‍ഷം ഏകദേശം 430 ബില്യന്‍ രൂപ ലാഭിക്കാനാകുമെന്നാണ് കണക്ക്. എന്നാല്‍ ഈ വര്‍ഷത്തെ രൂക്ഷമായ എല്‍ നിനോ പ്രതിഭാസം പദ്ധതിക്ക് തിരിച്ചടിയായി. ഇന്ത്യയിലെ മണ്‍സൂണ്‍ മഴ സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ ഏകദേശം 13 ശതമാനം കുറഞ്ഞു.

വിളകളുടെ ലഭ്യത കുറയുമെന്ന ആശങ്ക ശക്തമായതോടെ ചോളത്തിന്റെയും പഞ്ചസാരയുടെയും വില ഏകദേശം 40 ശതമാനം ഉയര്‍ന്ന് റെക്കോര്‍ഡ് നിരക്കിലെത്തി. എഥനോള്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന മറ്റൊരു പ്രധാന വിളയായ അരിയുടെ വില 20 ശതമാനവും ഉയര്‍ന്നു.

ഇതിനിടെ റീട്ടെയില്‍ ഭക്ഷ്യവിലക്കയറ്റം ഓഗസ്റ്റിലെ 5.97 ശതമാനത്തില്‍നിന്ന് സെപ്റ്റംബറില്‍ 7.74 ശതമാനമായി ഉയര്‍ന്നു. അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം കാരണം എഥനോള്‍ കലര്‍ത്തല്‍ നിരക്ക് കഴിഞ്ഞ വര്‍ഷത്തെ 20 ശതമാനത്തില്‍നിന്ന് ഏകദേശം 15 ശതമാനത്തിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

പ്രതിസന്ധിയിലാകുന്നത് ഡിസ്റ്റിലറികളും
എഥനോള്‍ കലര്‍ത്തല്‍ കുറയുന്നത് രാജ്യത്തെ എഥനോള്‍ ഉല്‍പാദകര്‍ക്കും വലിയ തിരിച്ചടിയായേക്കും. ആവശ്യകത ഉയരുമെന്ന പ്രതീക്ഷയില്‍ വായ്പയെടുത്ത് ഉല്‍പാദനശേഷി വര്‍ധിപ്പിച്ച കമ്പനികള്‍ക്ക് വെല്ലുവിളി നേരിടേണ്ടി വന്നേക്കാം.

രാജ്യത്തെ എഥനോള്‍ വാര്‍ഷിക ഉല്‍പാദനശേഷി ഏകദേശം 20 ബില്യന്‍ ലീറ്ററായി ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഉല്‍പാദനം കുറയ്‌ക്കേണ്ടി വരുന്നത്.

X
Top