ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപം 8% വര്‍ധിച്ചു

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ ഓഹരികളിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം എട്ട്‌ ശതമാനം വര്‍ധിച്ചു. ഇതിന്‌ മുമ്പ്‌ തുടര്‍ച്ചയായി മൂന്ന്‌ ത്രൈമാസങ്ങളില്‍ ഇന്ത്യന്‍ ഓഹരികളിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ നിക്ഷേപം കുറഞ്ഞുവരികയായിരുന്നു.

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ 56,600 കോടി ഡോളറാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഇന്ത്യന്‍ ഓഹരികളിലെ നിക്ഷേപത്തിന്റെ മൂല്യം. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ഇത്‌ 52,300 കോടി ഡോളറായിരുന്നു.

ആഗോള വിപണി ചാഞ്ചാടുമ്പോഴും ഇന്ത്യന്‍ ഓഹരി വിപണി താരതമ്യേന ആകര്‍ഷകമായി നിലകൊണ്ടതാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ കമ്പനികളില്‍ കൂടുതല്‍ നിക്ഷേപം നടത്തിയതിനു കാരണം.

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ 61,200 കോടി ഡോളറും 2021 ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ 65,400 കോടി ഡോളറുമായിരുന്നു വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഇന്ത്യന്‍ ഓഹരി വിപണിയിലെ നിക്ഷേപത്തിന്റെ മൂല്യം.

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഇന്ത്യന്‍ കമ്പനികളിലെ ഓഹരി പങ്കാളിത്തം 16.97 ശതമാനമായി ഉയര്‍ന്നു. മുന്‍ത്രൈമാസത്തില്‍ ഇത്‌ 16.95 ശതമാനമായിരുന്നു.

തുടര്‍ച്ചയായ വില്‍പ്പനക്കു ശേഷം ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ യു ടേണ്‍ എടുക്കുന്നതാണ്‌ കണ്ടത്‌. ഈ ത്രൈമാസം തുടങ്ങിയത്‌ കരുതലോടെയാണെങ്കിലും പിന്നീട്‌ നിക്ഷേപം വര്‍ധിപ്പിച്ചു.

ജൂലൈയില്‍ 618 ദശലക്ഷം ഡോളറും ഓഗസ്റ്റില്‍ 644 കോടി ഡോളറുമാണ്‌ അവ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചത്‌. അതേ സമയം സെപ്‌റ്റംബറില്‍ 903 ദശലക്ഷം ഡോളറിന്റെ വില്‍പ്പന നടത്തി.

നവംബറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക്‌ അറ്റനിക്ഷേപകരായി ശക്തമായ തിരിച്ചുവരവ്‌ നടത്തി.

നവംബറില്‍ ഇതുവരെ 353 കോടി ഡോളറാണ്‌ അവ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചത്‌.

X
Top