ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

ഉയര്‍ന്ന വിദേശ നിക്ഷേപമുള്ള ഓഹരികളില്‍ ഇടിവ്‌ ശക്തം

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ ഗണ്യമായ നിക്ഷേപമുള്ള ഓഹരികള്‍ ശക്തമായ വില്‍പ്പന സമ്മര്‍ദം നേരിടുന്നു. എന്‍എസ്‌ഇ 200 സൂചികയിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ ഗണ്യമായ നിക്ഷേപമുള്ളവയില്‍ 55 ശതമാനവും കഴിഞ്ഞ 15 ദിവസം കൊണ്ട്‌ ഇടിവ്‌ നേരിട്ടു.

എന്‍എസ്‌ഇ 200 സൂചികയിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ 25 ശതമാനത്തിലേറെ ഓഹരി പങ്കാളിത്തമുള്ള 40 ഓഹരികളില്‍ 22ഉം സെപ്‌റ്റംബര്‍ 15 മുതല്‍ നിഫ്‌റ്റിയേക്കാള്‍ വലിയ ഇടിവ്‌ ദൃശ്യമായി. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ 54 ശതമാനം ഓഹരി പങ്കാളിത്തമുള്ള എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ സെപ്‌റ്റംബര്‍ 15നു ശേഷം 9 ശതമാനം ഇടിവിന്‌ വിധേയമായി.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ 30 ശതമാനം ഓഹരി പങ്കാളിത്തമുള്ള ട്യൂബ്‌ ഇന്‍വെസ്റ്റ്‌മെന്റും ഇക്കാലയളവില്‍ 9 ശതമാനം ഇടിവ്‌ നേരിട്ടു. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ 32 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഇന്‍ഫോ എഡ്‌ജ്‌ സെപ്‌റ്റംബര്‍ 15നു ശേഷം 8 ശതമാനമാണ്‌ ഇടിഞ്ഞത്‌.

അതേ സമയം നിഫ്‌റ്റി ഇക്കാലയളവില്‍ 3.2 ശതമാനം നഷ്‌ടമാണ്‌ രേഖപ്പെടുത്തിയത്‌. സെപ്‌റ്റംബറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏകദേശം 16,000 കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ ഇന്ത്യന്‍ വിപണിയില്‍ നടത്തിയത്‌. അതേ സമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 20,300 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ 25 ശതമാനത്തിലേറെ ഓഹരി പങ്കാളിത്തമുള്ള എസ്‌ബിഐ ലൈഫ്‌ ഇന്‍ഷുറന്‍സ്‌, ടെക്‌ മഹീന്ദ്ര, ഗോദ്‌റെജ്‌ പ്രോപ്പര്‍ട്ടീസ്‌, ഡോ.റെഡ്‌ഢീസ്‌ ലാബ്‌ എന്നീ ഓഹരികള്‍ സെപ്‌റ്റംബര്‍ 15നു ശേഷം ആറ്‌ ശതമാനത്തിലേറെ നഷ്‌ടം രേഖപ്പെടുത്തി.

വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പന ഹ്രസ്വകാലത്തേക്ക്‌ തുടരാനാണ്‌ സാധ്യത. യുഎസിലെ ട്രഷറി യീല്‍ഡ്‌ ഉയരുന്നതും ക്രൂഡ്‌ ഓയില്‍ വില വര്‍ധിക്കുന്നതും ഓഹരി വിപണിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്‌.

X
Top