
കഴിഞ്ഞ ഏഴ്-എട്ട് മാസങ്ങളായി മിഡ്‌കാപ്-സ്‌മോള്‍കാപ് ഓഹരികളിലുണ്ടായ മുന്നേറ്റത്തില്‍ ചില്ലറ നിക്ഷേപകര്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇതിന്റെ ഫലമെന്നോണം നാല് മിഡ്‌കാപ് ഓഹരികളാണ് ഇരട്ടിയിലേറെ നേട്ടം നല്‍കിയത്.
ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ ചില്ലറ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തത്തില്‍ ഏറ്റവും വര്‍ധനയുണ്ടായ പത്ത് ഓഹരികളില്‍ ഏഴെണ്ണവും മിഡ്‌കാപ്-സ്‌മോള്‍കാപ് വിഭാഗത്തില്‍ നിന്നുള്ളതാണ്. ഇതില്‍ നാല് ഓഹരികള്‍ പൊതുമേഖലയില്‍ ഉള്‍പ്പെട്ടതാണ്.
ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍, റെയില്‍ വികാസ് നിഗം, എസ്‌ജെവിഎന്‍, സുസ്‌ലോണ്‍ എനര്‍ജി, വേദാന്ത എന്നീ മിഡ്‌കാപ്-സ്‌മോള്‍കാപ് ഓഹരികളിലാണ് ചില്ലറ നിക്ഷേപകര്‍ ഗണ്യമായ തോതില്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചത്.
ഇതില്‍ നാല് ഓഹരികള്‍ 2023-24ല്‍ ഇരട്ടിയിലേറെ നേട്ടം നല്‍കി. സുസ്‌ലോണ്‍ എനര്‍ജി 413 ശതമാനവും ആര്‍വിഎന്‍എല്‍ 176 ശതമാനവും ഐആര്‍എഫ്‌സി 171 ശതമാനവും എസ്‌ജെവിഎന്‍എല്‍ 141 ശതമാനവും ഉയര്‍ന്നു.
എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐടിസി, ടാറ്റാ മോട്ടോഴ്‌സ് എന്നീ ലാര്‍ജ്‌കാപ് ഓഹരികളിലും ചില്ലറ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം ഗണ്യമായി വര്‍ധിച്ചു.