കൊച്ചി: കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാല് കമ്പനികൾ പ്രാഥമിക ഓഹരി വിൽപ്പനയുടെ (ഐപിഒ) വിവിധ ഘട്ടങ്ങളിൽ. പോപ്പുലർ വെഹിക്കിൾസ് & സർവീസസ് ലിമിറ്റഡ് (250 കോടി) സെബിക്ക് അപക്ഷേ സമർപ്പിച്ചു.
ഫെഡറൽ ബാങ്കിന്റെ ഗോൾഡ് ലോൺ സ്ഥാപനമായ ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസസ് (ഫെഡ്ഫിന) 1,400 കോടിയുടെ ഐപിഒ ലക്ഷ്യമിടുന്നു. ഈ സാമ്പത്തിക വർഷം അവസാനത്തോടെ ഐപിഒ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തിലെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസിന്റെ ഉപകമ്പനിയായ ആശിർവാദ് മൈക്രോ ഫിനാൻസ് ലിമിറ്റഡിന്റെ (എഎംഎഫ്എൽ) ഐപിഒ ആലോചിക്കുന്നതായി കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
1,500 കോടി സമാഹരിക്കാനാണ് എഎംഎഫ്എൽ ലക്ഷ്യമിടുന്നത്. മുത്തൂറ്റ് മൈക്രോഫിൻ അടുത്ത 18 മാസത്തിനകം ഐപിഒയുമായി വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. 1,000 കോടി സമാഹരിക്കാനാണ് പദ്ധതി.