ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

എസ്എംഇ വിഭാഗത്തില്‍ ഇന്ന് നാല് ഐപിഒ

മുംബൈ: വെള്ളിയാഴ്ച എസ്എംഇ വിഭാഗത്തിലെ പ്രാഥമിക വിപണി തിരക്കേറിയതായിരിക്കും. നാല് കമ്പനികള്‍ 100 കോടി രൂപയോളം സമാഹരിക്കാനായി ഇന്ന് ഐപിഒ നടത്തും.

എംഒഎസ് യൂട്ടിലിറ്റിയും ഇന്‍ഫിനിയം ഫാര്‍മകെമും എന്‍എസ്ഇ എമര്‍ജിംഗ് പ്ലാറ്റ് ഫോമില്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ എക്‌സികോണ്‍ ഇവന്റ്‌സ്, സാന്‍കോഡ് ടെക്‌സ്‌റ്റൈല്‍സ് എന്നിവ ബിഎസ്ഇ എസ്എംഇ വിഭാഗത്തിലാണ് ഓഹരികള്‍ ഇറക്കുക.

50 കോടി രൂപയോളം സമാഹരിക്കുന്ന എംഒഎസ് യൂട്ടിലിറ്റി ഐപിഒയാണ് ഇതില്‍ വലുത്. ഡിജിറ്റല്‍ ഉല്‍പന്നങ്ങളുടെ വിതരണക്കാരും സേവന ദാതാക്കളുമാണ് എംഒഎസ് യൂട്ടിലിറ്റി. 65.74 ലക്ഷം ഓഹരികള്‍ പുറത്തിറക്കുന്ന ഐപിഒയില്‍ 57.74 ലക്ഷം പുതിയ ഇഷ്യുവും 8 ലക്ഷം ഓഫര്‍ ഫോര്‍ സെയിലുമാണ്.

ഫ്രഷ് ഇഷ്യു വഴി സമാഹരിക്കുന്ന തുക പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും പ്രവര്‍ത്തന മൂലധനത്തിനുമായി ഉപയോഗിക്കും. സാന്‍കോഡ് ടെക്‌നോളജീസ് 5.15 കോടി രൂപയാണ് സമാഹരിക്കാനുദ്ദേശിക്കുന്നത്. ഇതില്‍ 47 രൂപയുടെ ഓഹരികള്‍ ഫ്രഷ് ഇഷ്യുവായി പുറത്തിറക്കും.

3000 രൂപയാണ് ലോട്ട് സൈസ്. ഏപ്രില്‍ 6 നാണ് സാന്‍കോഡ് ഐപിഒ ക്ലോസ് ചെയ്യുക. 25 കോടി രൂപയാണ് ഇന്‍ഫിനം ഫാര്‍മകെം സമാഹരിക്കുന്നത്. 135 രൂപയാണ് ഇഷ്യുവില.

1000 എണ്ണമാണ് ലോട്ട് വലിപ്പം. ഫ്രഷ് ഇഷ്യുമാത്രമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്ലയന്റുകള്‍ക്ക് ഇഷ്ടാനുസൃതവും പൂര്‍ണ്ണമായും രഹസ്യാത്മകവുമായ പരിഹാരങ്ങള്‍ നല്‍കുന്നതിന് കരാര്‍ ഗവേഷണവും നിര്‍മ്മാണ സേവനങ്ങളും (CRAMS) ഏറ്റെടുക്കുന്ന കമ്പനിയാണ് ഇന്‍ഫിനം ഫാര്‍മകെം.

അയോഡിന്‍ ഡെറിവേറ്റീവുകള്‍, ഫാര്‍മ ഇന്റര്‍മീഡിയറ്റുകള്‍, ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ (എപിഐകള്‍) എന്നിവയുടെ നിര്‍മ്മാണത്തിലും വിതരണത്തിലും ഇത് പ്രത്യേകമായും പ്രധാനമായും പങ്കെടുക്കുന്നു.

എക്‌സികോണ്‍ ഇവന്റ്‌സ് മീഡിയ സൊല്യൂഷന്‍സിന്റെ ഐപിഒ ലോട്ട് വലിപ്പം 2000 എണ്ണമാണ്. 21 കോടി സമാഹരിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. 33 ലക്ഷം ഓഹരിയുടെ ഫ്രഷ് ഇഷ്യുവാണ് ഐപിഒ.

61-64 രൂപയാണ് പ്രൈസ് ബാന്‍ഡ്.

X
Top