ചാബഹാര്‍ നിയന്ത്രണം താല്ക്കാലികമായി കൈമാറാന്‍ ഇന്ത്യകടുത്ത പ്രതിസന്ധിയിൽ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖല; കൂലി വർദ്ധനവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും തിരിച്ചടിയായിറെക്കോർഡുകൾ തിരുത്തി ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിഹരിത ഊര്‍ജ്ജത്തില്‍ ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യബാങ്കിംഗ് മേഖലയിൽ വൻ പരിഷ്കാരങ്ങളുമായി കേന്ദ്രം; ഉന്നതതല സമിതി ഉടൻ നിലവിൽ വരുമെന്ന് നിർമ്മല സീതാരാമൻ

വിദേശ നിക്ഷേപകര്‍ ജൂലൈയില്‍ 5772 കോടി രൂപയുടെ വില്‍പ്പന നടത്തി

മുംബൈ: ജൂലായ്‌ ഒന്ന്‌ മുതല്‍ നാല്‌ വരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 5772 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തി. ജൂണില്‍ 8915 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയതിനു ശേഷമാണ്‌ ജൂലൈയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ലാഭമെടുപ്പിന്‌ മുതിര്‍ന്നത്‌.

ജൂലായില്‍ ഇതുവരെ നിഫ്‌റ്റിയും സെന്‍സെക്‌സും 0.2 ശതമാനം ഇടിയുകയാണ്‌ ചെയ്‌തത്‌. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ തുടര്‍ച്ചയായ മൂന്ന്‌ മാസമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അറ്റനിക്ഷേപം നടത്തിയത്‌.

മെയ്‌ മാസത്തില്‍ 19,860 കോടി രൂപയുടെ അറ്റനിക്ഷേപം ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയിരുന്നു.

ഏപ്രിലില്‍ 4223 കോടി രൂപയുടെ അറ്റനിക്ഷേപമായിരുന്നു വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്‌. അതേ സമയം ഈ വര്‍ഷം ആദ്യത്തെ മൂന്ന്‌ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കരടികളുടെ റോളിലായിരുന്നു.

മാര്‍ച്ചില്‍ 3793 കോടി രൂപയുടെയും ഫെബ്രുവരിയില്‍ 34,574 കോടി രൂപയുടെയും ജനുവരിയില്‍ 78,027 കോടി രൂപയുടെയും വില്‍പ്പന നടത്തിയിരുന്നു.

X
Top