സംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾഅഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വിപണി ഇരട്ടിയിലധികം വളർച്ച നേടുംഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചു

ബാങ്ക് പ്രവൃത്തി ദിനം ഉടൻ 5 ദിവസമാക്കും

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുന്നതിനു മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ബാങ്ക് പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കുമെന്ന് റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (ഐബിഎ), ബാങ്ക് യൂണിയനുകളും ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു. ഇതു പ്രകാരം, ബാങ്ക് ജീവനക്കാര്‍ക്ക് 17 ശതമാനം ശമ്പള വര്‍ധന ലഭിക്കും.

അതോടൊപ്പം പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമായി പരിമിതപ്പെടുത്തണമെന്നും യൂണിയനുകള്‍ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും, എല്‍ഐസി, ആര്‍ബി ഐ ഓഫീസുകള്‍ക്കും ശനിയാഴ്ച അവധിയാണ്.

ആഴ്ചയില്‍ അഞ്ച് ദിവസങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഈ മാതൃക ബാങ്കിലും നടപ്പിലാക്കണമെന്നാണു ഐബിഎയും യൂണിയനുകളും ആവശ്യപ്പെട്ടത്.

ഈ നിര്‍ദേശം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് കഴിഞ്ഞ വര്‍ഷം തന്നെ അയച്ചിരുന്നു.

ഈ നിര്‍ദേശം സര്‍ക്കാരിനും സ്വീകാര്യമാണ്. എങ്കിലും ബാങ്ക് പ്രവൃത്തിദിനം 5 ആക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്താന്‍ ഉചിതമായ സമയത്തിനു കാത്തിരിക്കുകയാണു കേന്ദ്ര സര്‍ക്കാരെന്നാണു സൂചന.

നിലവില്‍ എല്ലാ മാസത്തിന്റെയും ആദ്യ ശനിയാഴ്ചയും മൂന്നാമത്തെ ശനിയാഴ്ചയും പൊതുമേഖല-സ്വകാര്യ മേഖല ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും അവധിയാണ്.

2015-ലാണ് കേന്ദ്ര സര്‍ക്കാര്‍ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും അവധി ദിനങ്ങളായി പ്രഖ്യാപിച്ചത്.

1.54 ദശലക്ഷം ജീവനക്കാരാണ് പൊതുമേഖല-സ്വകാര്യ മേഖല ബാങ്കിംഗ് രംഗത്ത് ജോലി ചെയ്യുന്നത്. ഇതില്‍ 95,000-ത്തോളം പേര്‍ റീജ്യണല്‍ റൂറല്‍ ബാങ്ക് ജീവനക്കാരാണ്.

X
Top