ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

സിലിക്കണ്‍ വാലി ബാങ്കിന്റെ നിക്ഷേപങ്ങളും ആസ്തികളും ഫസ്റ്റ് സിറ്റിസണ്‍സ് ബാങ്ക് ഏറ്റെടുക്കുന്നു

ന്യൂഡല്‍ഹി: ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, പ്രതിസന്ധിയിലായ സിലിക്കണ്‍ വാലി ബാങ്കിന്റെ (എസ്വിബി)എല്ലാ നിക്ഷേപങ്ങളും വായ്പകളും ഫസ്റ്റ് സിറ്റിസണ്‍സ് ബാങ്ക് ഏറ്റെടുക്കും. എസ്വിബിയുടെ തകര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെ വായ്പാദാതാവ് ബിഡ് സമര്‍പ്പിക്കുകയായിരുന്നു. വില്‍പ്പന പ്രക്രിയയ്ക്കായി ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എഫ്ഡിഐസി) സ്ഥാപിച്ച ഡാറ്റാ റൂമിലും ഫ്സ്റ്റ് സിറ്റിസണ്‍സ് സജീവമായിരുന്നു.

ഏകദേശം 167 ബില്യണ്‍ ഡോളര്‍ ആസ്തിയും 119 ബില്യണ്‍ ഡോളര്‍ നിക്ഷേപവുമാണ് സിലിക്കണ്‍ വാലി ബാങ്കിനുള്ളത്. 16.5 ബില്യണ്‍ ഡോളര്‍ കിഴിവില്‍ 72 ബില്യണ്‍ ഡോളറിനാണ് ആസ്തികള്‍ വാങ്ങുന്നത്. ഏകദേശം 90 ബില്യണ്‍ ഡോളര്‍ സെക്യൂരിറ്റികളും മറ്റ് ആസ്തികളും എഫ്ഡിഐസി റിസീവര്‍ഷിപ്പില്‍ തുടരും.

ഫെഡറല്‍ റിസര്‍വ് ഡാറ്റ പ്രകാരം, 2022 അവസാനത്തോടെ ആസ്തികളുടെ അടിസ്ഥാനത്തില്‍ യുഎസിലെ 30-ാമത്തെ വലിയ വാണിജ്യ ബാങ്കാണ് ഫസ്റ്റ് സിറ്റിസണ്‍സ്. യുഎസിലെ നോര്‍ത്ത് കരോലിനയിലെ റാലിയില്‍ സ്ഥാപിതമായ ഒരു ബാങ്ക് ഹോള്‍ഡിംഗ് കമ്പനിയാണ് ഇത്.

X
Top