ദീർഘായുസ്സ് മാത്രം പോരാ; സാമ്പത്തിക സുരക്ഷയും വേണംഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കും

എഫ്‌ഐഐകള്‍ മെയില്‍ ഇതുവരെ നിക്ഷേപിച്ചത്‌ 18,620 കോടി രൂപ

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇതുവരെ മെയ്‌ മാസത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 18,620 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി. ഏപ്രിലില്‍ 4223 കോടി രൂപയുടെ അറ്റനിക്ഷേപമായിരുന്നു വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്‌. ഈ വര്‍ഷം ആദ്യത്തെ മൂന്ന്‌ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കരടികളുടെ റോളിലായിരുന്നു.

മാര്‍ച്ചില്‍ 3793 കോടി രൂപയുടെയും ഫെബ്രുവരിയില്‍ 34,574 കോടി രൂപയുടെയും ജനുവരിയില്‍ 78,027 കോടി രൂപയുടെയും വില്‍പ്പന നടത്തിയിരുന്നു.

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിച്ചതും യുഎസ്‌-ഇന്ത്യ വ്യാപാര കരാറിന്‌ സാധ്യത തെളിഞ്ഞതും വിദേശ നിക്ഷേപക സ്ഥാപനങ്ങളെ ഇന്ത്യന്‍ വിപണിയിലെ അറ്റനിക്ഷേപകരായി തുടരാന്‍ വഴിയൊരുക്കി.

ക്രൂഡ്‌ ഓയില്‍ വില ഇടിയുന്നതും ഇന്ത്യന്‍ വിപണിയിലേക്ക്‌ കൂടുതല്‍ നിക്ഷേപം നടത്താന്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്ന ഘടകമാണ്‌.

ഈ ഘടകങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നിടത്തോളം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പനയിലേക്ക്‌ തിരിയാനുള്ള സാധ്യതയും കുറവാണ്‌. അടുത്ത മാസം റിസര്‍വ്‌ ബാങ്ക്‌ പലിശനിരക്ക്‌ കുറയ്‌ക്കാനുള്ള സാധ്യത നിലനില്‍ക്കുന്നത്‌ മറ്റൊരു അനുകൂല ഘടകമാണ്‌.

പണപ്പെരുപ്പം കുറഞ്ഞുവരുന്നത്‌ പലിശനിരക്ക്‌ തുടര്‍ന്നും കുറയ്‌ക്കാനുള്ള സാഹചര്യമാണ്‌ ഒരുക്കിയിരിക്കുന്നത്‌.

X
Top