ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

റിപ്പോ നിരക്ക് വര്‍ധന: വിദഗ്ധര്‍ വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്ന ഓഹരികള്‍

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. ഈ പശ്ചാത്തലത്തില്‍ റെലിഗാറി ബ്രോക്കിംഗിലെ അജിത് മിശ്ര, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ വിനയ് രജനി, ആനന്ദ് രാതിയിലെ ജിഗാര്‍ എസ് പട്ടേല്‍, എല്‍കെപി സെക്യൂരിറ്റീസിലെ രൂപക് ദേ എന്നിവര്‍ ചില ഓഹരികള്‍ വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. 3 മുതല്‍ 6 മാസം വരെയുള്ള കാലയളവില്‍ ഓഹരികള്‍ മികച്ച നേട്ടം കൊണ്ടുവരുമെന്നാണ് നിഗമനം.

ഐഷര്‍ മോട്ടോഴ്‌സ്
നിലവില്‍ 3145.80 രൂപയിലുള്ള ഓഹരി 3500 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാനാണ് നിര്‍ദ്ദേശം. 11 ശതമാനം നേട്ടമാണ് ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. സ്റ്റോപ് ലോസ് വെക്കേണ്ടത് 2850 രൂപയിലാണ്.

ഫെഡറല്‍ ബാങ്ക്
നിലവില്‍ 107.95 രൂപ വിലയുള്ള ഓഹരി, 126 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാന്‍ നിര്‍ദ്ദശിച്ചിരിക്കയാണ് അജിത് മിശ്ര. സ്റ്റോപ് ലോസ് -98 രൂപ. 17 ശതമാനം നേട്ടമാണ് ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കോര്‍പ്പറേഷന്‍
നിലവില്‍ 1359.90 രൂപ വിലയുള്ള ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കോര്‍പ്പറേഷന്‍ 1550 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാനാണ് നിര്‍ദ്ദേശം. 14 ശതമാനം നേട്ടമാണ് ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. 1359.90 രൂപയിലാണ് സ്‌റ്റോപ് ലോസ് വെയ്‌ക്കേണ്ടത്.

മുത്തൂറ്റ് ഫിനാന്‍സ്
നിലവില്‍ 1101.3 രൂപ വിലയുള്ള ഓഹരി 1165-1210 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാന്‍ വിനയ് രജനി നിര്‍ദ്ദേശിക്കുന്നു. 6-10 ശതമാനം ഉയര്‍ച്ചയാണ് ഓഹരിയില്‍ പ്രതീക്ഷിക്കപ്പെടുന്നത്. 1060 രൂപയിലാണ് സ്റ്റോപ് ലോസ് വെക്കേണ്ടത്.

ബ്രിഗേഡ് എന്റര്‍പ്രൈസസ്
515.35 രൂപ വിലയുള്ള ഓഹരിയ്ക്ക് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത് 550-580 രൂപകളാണ്. 7-12 ശതമാനം നേട്ടമാണ് ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. സ്റ്റോപ് ലോസ് -490 രൂപ.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ്
നിലവില്‍ 560.15 രൂപ വിലയുള്ള ഓഹരി 605-640 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാനാണ് നിര്‍ദ്ദേശം. പ്രതീക്ഷിക്കുന്ന നേട്ടം-8-14 ശതമാനം. സ്റ്റോപ് ലോസ് -530 രൂപ.

ഫീനിക്‌സ് മില്‍സ്
നിലവില്‍ 1281 രൂപ വിലയുള്ള ഓഹരി 1480 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാന്‍ ആനന്ദ് രാതിയിലെ ജിഗാര്‍ എസ് പട്ടേല്‍ നിര്‍ദ്ദേശിക്കുന്നു. സ്റ്റോപ് ലോസ് വെക്കേണ്ടത് 1200 രൂപയിലാണ്. 15 ശതമാനം നേട്ടമാണ് ഓഹരി ഉറപ്പുതരുന്നത്.

മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ്
നിലവില്‍ 194.85 രൂപ വിലയുള്ള ഓഹരി 220 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാന്‍ ജിഗാര്‍ എസ് പട്ടേല്‍ നിര്‍ദ്ദേശിക്കുന്നു. സ്റ്റോപ് ലോസ് -180 രൂപ. 13 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.

എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
നിലവില്‍ 636.6 രൂപ വിലയുള്ള ഓഹരി 776 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാന്‍ എല്‍കെപി സെക്യൂരിറ്റീസിലെ രൂപക് ദേ നിര്‍ദ്ദേശിക്കുന്നു. സ്റ്റോപ് ലോസ് -569 രൂപ. പ്രതീക്ഷിക്കുന്ന ആദായം-22 ശതമാനം.

ടാറ്റ മോട്ടോഴ്‌സ്
ഓഹരി 530 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാനാണ് രൂപക് ദേ പറയുന്നത്. നിലവിലെ വില 468.9 രൂപ. സ്റ്റോപ് ലോസ്-438 രൂപ. പ്രതീക്ഷിക്കുന്ന ആദായം -13 ശതമാനം.

ഒബ്‌റോയ് റിയാലിറ്റി
നിലവിലെ വില-896.5 രൂപ, ലക്ഷ്യവില-1060 രൂപ, സ്റ്റോപ് ലോസ്-820 രൂപ, ആദായം-18 ശതമാനം.

X
Top