കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

‘യൂറോ’ നിയമാവലി പരിഷ്കരിക്കാൻ യൂറോപ്യൻ യൂണിയൻ

ബ്രസൽസ്: യൂറോപ്യൻ യൂണിയന്റെ പൊതു കറൻസിയായ ‘യൂറോ’യുടെ വിനിമയവുമായി ബന്ധപ്പെട്ട നിയമാവലി പരിഷ്കരിക്കാൻ യൂറോപ്യൻ യൂണിയൻ.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുക, റഷ്യ– യുക്രെയ്ൻ യുദ്ധം മൂലമുണ്ടായ അനിഛ്ചിതത്വം തരണം ചെയ്യുക എന്നീ ലക്ഷ്യത്തോടെയാണ് യൂറോ ഉപയോഗിക്കുന്ന യൂറോപ്യൻ രാജ്യങ്ങളോട് പുതിയ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന വ്യവസ്ഥകളാവും നടപ്പാക്കുന്നതെന്ന് യൂറോപ്യൻ കമ്മിഷൻ പറയുന്നു. ധനപരമായ നയങ്ങൾ, പരിഷ്കാരങ്ങൾ, നടപ്പാക്കുന്ന പുതിയ നിക്ഷേപങ്ങൾ തുടങ്ങിയവ കണക്കിലെടുത്ത് 4 വർഷം ലക്ഷ്യമാക്കിയുള്ള നിർദേശങ്ങൾ വേണം സമർപ്പിക്കാൻ.

യൂറോപ്യൻ കമ്മിഷന്റെയും അംഗ രാജ്യങ്ങളുടെയും അനുമതി ലഭിക്കേണ്ടതുണ്ട്. കടബാധ്യത ഗണ്യമായി കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

X
Top