ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

കർഷക ക്ഷേമനിധിക്ക് പച്ചക്കൊടി: പദ്ധതിരേഖയ്ക്ക് ധനവകുപ്പിന്റെ അംഗീകാരം

തിരുവനന്തപുരം: കർഷക ക്ഷേമനിധി ബോർഡിന്റെ പദ്ധതിരേഖകൾക്ക് ഒടുവിൽ ധനകാര്യവകുപ്പിന്റെ പച്ചക്കൊടി. ഒരു വർഷത്തിലേറെക്കാലം ധനകാര്യവകുപ്പിൽ കുടുങ്ങിക്കിടന്ന ശേഷമാണ് അനുമതി.

ധനവകുപ്പും കൃഷിവകുപ്പും തമ്മിലുള്ള ശീതസമരം അംഗീകാരം വൈകുന്നതിന് കാരണമായതായി ആരോപണവും ഉയർന്നിരുന്നു. വിഷയം ഇടതുമുന്നണിയിൽ ഉന്നയിക്കുന്നതിനെക്കുറിച്ച് കൃഷിവകുപ്പ് കൈകാര്യംചെയ്യുന്ന സി.പി.ഐ. ആലോചിക്കുന്നതിനിടെയാണ് പദ്ധതിരേഖയ്ക്ക് മോചനം ലഭിച്ചിരിക്കുന്നത്.

ഉയർന്ന പെൻഷൻ നിശ്ചയിച്ചതിനെതിരേ മറ്റു ക്ഷേമനിധി ബോർഡുകൾ രംഗത്തുവന്നതും അംഗീകാരം വൈകിപ്പിക്കുന്നതിനിടയാക്കി. ഇതിനിടെ വിഷയം ചർച്ചചെയ്യാനായി ഇരുവകുപ്പുകളുടെയും യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. നവംബർ 25-ന് നടക്കുന്ന ഈ ചർച്ചയ്ക്കുശേഷമേ മന്ത്രിസഭ ഫയൽ പരിഗണിക്കാൻ സാധ്യതയുള്ളൂ.

കർഷകർക്ക് 5000 രൂപ വരെ പെൻഷൻ വാഗ്ദാനംചെയ്യുന്ന ക്ഷേമനിധി ബോർഡ് രാജ്യത്തിനുതന്നെ മാതൃകയാണ്. ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് കൊണ്ടുവന്നതെങ്കിലും ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിർണയിക്കുന്ന നിയമത്തിന്റെ ചട്ടവും പദ്ധതിയും ഈ സർക്കാരിന്റെ കാലത്താണ് തയ്യാറാക്കിയത്.

ചട്ടം നേരത്തേ അംഗീകരിച്ചെങ്കിലും പദ്ധതിരേഖ ധനവകുപ്പിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതു കാരണം ബോർഡിന്റെ പ്രവർത്തനങ്ങളിൽ തടസ്സം നേരിട്ടു. രജിസ്‌ട്രേഷൻ നടപടികളും മന്ദഗതിയിലായി.

ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം നിലവിൽവന്ന് ഒരു വർഷം തികയുമ്പോൾ 16,000 കർഷകരുടെ രജിസ്‌ട്രേഷൻ നടപടികൾമാത്രമാണ് പൂർത്തിയായത്.

അഞ്ചുവർഷം കൊണ്ട് 20 ലക്ഷം കർഷകരെ ക്ഷേമനിധിയുടെ കീഴിൽ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

X
Top