
ന്യൂഡൽഹി: ഈ വർഷവും 8.25 ശതമാനം പലിശ നല്‍കാൻ ഇ.പി.എഫ്.ഒ തീരുമാനിച്ചു. കഴിഞ്ഞ വർഷത്തെ നിരക്ക് തന്നെ ഈ വർഷവും നല്‍കാൻ ട്രസ്റ്റീസ് യോഗം തീരുമാനിക്കുകയായിരുന്നു. ഏഴ് കോടിയിലധികം വരിക്കാർക്ക് ഇതിന്റെ നേട്ടം ലഭിക്കും.
നടപ്പ് സാമ്പത്തിക വർഷം 2.05 കോടി രൂപ മൂല്യമുള്ള 5.08 കോടി ക്ലെയിമുകളാണ് ഇ.പി.എഫ്.ഒ തീർപ്പാക്കിയത്. 2023-24 സാമ്ബത്തിക വർഷം 4.45 ക്ലെയിമുകളിലായി 1.82 കോടി രൂപയും നല്‍കി.
തൊഴിലുടമ, ജീവനക്കാർ, സംസ്ഥാന സർക്കാർ, കേന്ദ്ര തൊഴില്‍ മന്ത്രാലയം എന്നിവയിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഇപിഎഫ്‌ഒയുടെ സെൻട്രല്‍ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി)ആണ് ഓരോ വർഷത്തെയും പലിശ നിരക്ക് നിശ്ചയിക്കുന്നത്.
ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചശേഷമാണ് വരിക്കാരുടെ അക്കൗണ്ടില്‍ തുക വരവുവെയ്ക്കുക.
സമീപ കാലയളവില്‍ ഏറ്റവും കൂടുതല്‍ പലിശ 2018-19 സാമ്ബത്തിക വർഷമാണ് നല്‍കിയത്. 8.65 ശതമാനം. 2019-20 വർഷത്തില്‍ 8.50 ശതമാനവും 2021-22ല്‍ 8.1 ശതമാനവും പലിശ നല്‍കി.