ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി എസ്ആന്റ്പി റേറ്റിംഗ്‌സ്ജൂണ്‍ പാദ ബാങ്ക്‌ വായ്പാ വളര്‍ച്ച 14 ശതമാനമായി ഉയര്‍ന്നുവീണ്ടും റെക്കോര്‍ഡ് താഴ്ച, ഡോളറിനെതിരെ 81.55 ല്‍ രൂപഉത്സവ സീസണിലെ വൈദ്യുതി ഉത്പാദനം: കല്‍ക്കരി ശേഖരം മതിയായ തോതിലെന്ന് സര്‍ക്കാര്‍വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

337 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്, നിഫ്റ്റി 17,650 ന് താഴെ

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തിലായി. ഫെഡറല്‍ റിസര്‍വിന്റെ 75 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവാണ് നിക്ഷേപകരെ അകറ്റിയത്. സെന്‍സെക്‌സ് 337.06 പോയിന്റ് അഥവാ 0.57 ശതമാനം ഇടിഞ്ഞ് 59,119.72 ലെവലിലും നിഫ്റ്റി 88.50 പോയിന്റ് അഥവാ 0.50 ശതമാനം ഇടിഞ്ഞ് 17,629.80 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.

മൊത്തം 1793 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1565 ഓഹരികള്‍ പിന്‍വലിഞ്ഞു. 137 ഓഹരി വിലകളില്‍ മാറ്റമില്ല. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി എന്നിവയാണ് നഷ്ടം നേരിട്ട പ്രമുഖ ഓഹരികള്‍.

അതേസമയം ടൈറ്റന്‍, എച്ച് യുഎല്‍, ഏഷ്യന്‍ പെയന്റ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, മാരുതി സുസുക്കി എന്നിവ നേട്ടം കൈവരിച്ചു. ഊര്‍ജ്ജം, എഫ്എംസിജി, വാഹനമെന്നിവയൊഴികെയുള്ള മേഖലകള്‍ ഇടിവ് നേരിട്ടപ്പോള്‍ ബാങ്ക് ഒരു ശതമാനത്തിലെറെ ദുര്‍ബലമായി.

ബിഎസ്ഇ മിഡ് ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ നേട്ടത്തിലാകുന്നതിനും വിപണി സാക്ഷ്യം വഹിച്ചു. സ്വിസ് എസ്എംഇ, ഇന്തോനേഷ്യന്‍ ഐഡിഎക്‌സ്, തായ്‌ലന്റ് എസ്ഇടി, തുര്‍ക്കിഷ് ബിസ്റ്റ് എന്നിവയൊഴിച്ചുള്ള ഏഷ്യന്‍, യൂറോപ്യന്‍ സൂചികകള്‍ തകര്‍ച്ച നേരിട്ട ദിവസമായിരുന്നു വ്യാഴാഴ്ച.

X
Top