
ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമായ വസിര്‍എക്‌സിന്റെ മാതൃകമ്പനി സൈന്‍മൈ ലാബ്‌സ് ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. കമ്പനി ഡയറ്ക്ടര്‍മാരുടെ കേന്ദ്രങ്ങളും ഇഡി പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന്, 64.67 കോടി രൂപയുടെ ബാങ്ക് ആസ്തികള്‍ മരവിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ക്രിപ്‌റ്റോകറന്‍സി നടത്തിപ്പിലൂടെ കമ്പനി കള്ളപ്പണം വെളുപ്പിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. രാജ്യത്തിന് പുറത്തേക്ക് പണം കൊണ്ടുപോകാന്‍ വായ്പാ ആപ്പ് സ്ഥാപനങ്ങള്‍ ക്രിപ്‌റ്റോകറന്‍സി മാധ്യമമാക്കുന്നു. വസീര്‍എക്‌സ് ഇടപാടുകള്‍ വഴി ഭൂരിഭാഗം പണവും ഹോങ്കോങ്ങിലേക്കാണ് മാറ്റുന്നത്, ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ക്രിപ്‌റ്റോ ആസ്തികളിലേക്ക് പണം കൈമാറ്റം ചെയ്യുന്നതായി തങ്ങള്‍ കണ്ടെത്തി. ഇതോടെ വസീര്‍എക്‌സിന്റെ 100 കോടിയിലധികം ക്രിപ്‌റ്റോ ആസ്തി മരവിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.