സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ഇലോണ്‍ മസ്‌കിനും വിവേക് രാമസ്വാമിക്കും നിര്‍ണായക റോള്‍ നൽകി ഡൊണാൾഡ് ട്രംപ്

വാഷിങ്ടണ്‍ ഡിസി: ഫെഡറല്‍ ചെലവുകള്‍ നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സർക്കാർ ഏജൻസിയുടെ തലപ്പത്തേക്ക് ഇലോണ്‍ മസ്കിനെയും വിവേക് രാമസ്വാമിയെയും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുത്തു.

ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് ട്രംപ് പുതിയ ഏജൻസിയായ ‘ഡിപ്പാർട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യൻസി’ (DOGE) പ്രഖ്യാപിച്ചത്.

ഈ സ്ഥാപനം ഫെഡറല്‍ ഗവണ്‍മെന്റിനുള്ളിലോ പുറത്തോ നിലനില്‍ക്കുമോ എന്നത് ഇതുവരെ വ്യക്തമല്ലെങ്കിലും, കോണ്‍ഗ്രസിന്റെ നടപടിയില്ലാതെ ഒരു ഔദ്യോഗിക സർക്കാർ ഏജൻസി സൃഷ്ടിക്കാൻ കഴിയില്ല.

സർക്കാരിന്റെ ഭാഗമല്ലെങ്കിലും ഇവർ രണ്ട് പേരും പുറത്തുനിന്ന് ഉപദേശവും മാർഗനിർദേശവുമായി വൈറ്റ് ഹൗസുമായി ചേർന്ന് പ്രവർത്തിക്കും. വിപ്ലവകരമായ പരിഷ്കരണങ്ങള്‍ക്ക് ട്രംപ് തയ്യാറെടുക്കുന്നതിന്റെ ഭാഗമാണ് ഈ നിക്കമെന്നാണ് റിപ്പോർട്ടുകള്‍.

ട്രംപ് സർക്കാരില്‍ ഇവർക്ക് നിർണായക ഉത്തരവാദിത്വമാണുണ്ടാകുക. ബ്യൂറോക്രസിയുടെ ചട്ടക്കൂടുകള്‍ ലഘൂകരിക്കുക, അധിക നിയന്ത്രണങ്ങള്‍ വെട്ടിക്കുറയ്ക്കാനും, ചെലവുചുരുക്കല്‍, ഫെഡറല്‍ ഏജൻസികളെ പുന:സംഘടിപ്പിക്കുക തുടങ്ങിയവയും പുതിയ സംവിധാനത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ പെടുന്നു

”ഇലോണും വിവേകും കാര്യക്ഷമതയില്‍ ശ്രദ്ധിച്ച്‌ ഫെഡറല്‍ ബ്യൂറോക്രസിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും അതേ സമയം എല്ലാ അമേരിക്കക്കാരുടെയും ജീവിതം മികച്ചതാക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.”സേവ് അമേരിക്ക’ പ്രസ്ഥാനത്തിന് ഇരുവരും അത്യന്താപേക്ഷിതമാണ്,’ ട്രംപ് എഴുതി.

X
Top