ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്പൊതുമേഖല വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്, സ്വകാര്യവത്ക്കരണം നിബന്ധനകളുടെ ഭാഗം64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐനിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾ

എഫ്ഇടിപിഎല്ലിന്റെ ന്യുനപക്ഷ ഓഹരികൾ ഏറ്റെടുത്ത് എൽജി എക്യുപ്‌മെന്റ്‌സ്

ഡൽഹി: ഫസ്റ്റ് എനർജി ടിഎൻ 1-ണ്ണിന്റെ (FETPL) പെയ്ഡ് അപ്പ് ഷെയർ ക്യാപിറ്റലിന്റെ 6.55 ശതമാനം വരുന്ന 14,40,000 ഓഹരികൾ ഏറ്റെടുത്ത് എൽജി എക്യുപ്‌മെന്റ്സ് ലിമിറ്റഡ്. 6.55 ശതമാനം ഷെയർഹോൾഡിംഗ് ഏറ്റെടുക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം മറ്റ് ക്യാപ്റ്റീവ് ഉപയോക്താക്കൾക്കൊപ്പം ക്യാപ്റ്റീവ് പ്രോജക്റ്റ് നിയമങ്ങൾക്ക് കീഴിലുള്ള ഏറ്റവും കുറഞ്ഞ ഷെയർഹോൾഡിംഗ് ആവശ്യകതയായ 26 ശതമാനം പാലിക്കുക എന്നതാണ് എന്ന് കമ്പനി അറിയിച്ചു.

ബിസിനസ് ഏറ്റെടുക്കുന്നതിനും ക്യാപ്റ്റീവ് ഉപയോക്താക്കളുടെ ക്യാപ്‌റ്റീവ് ഉപഭോഗ ആവശ്യകതകൾ നിറവേറ്റുന്നതിനുമായി എഫ്ഇടിപിഎൽ ക്യാപ്‌റ്റീവ് പവർ പ്ലാന്റും സോളാർ പവർ പ്ലാന്റും ബിൽറ്റ്-ഓൺ-ഓപ്പറേറ്റ് അടിസ്ഥാനത്തിൽ വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. അതേസമയം, എയർ കംപ്രസ്സറുകളുടെയും ഓട്ടോമൊബൈൽ സർവീസ് സ്റ്റേഷൻ ഉപകരണങ്ങളുടെയും നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രമുഖ കമ്പനിയാണ് എൽജി എക്യുപ്‌മെന്റ് ലിമിറ്റഡ്.

X
Top