രാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി19 ദിവസത്തിനിടെ 4,160 രൂപ കൂടി; സ്വർണവില 54,000 കടന്നുവികസന പദ്ധതികൾ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾ എൻജിഒകൾക്ക് പണം നൽകുന്നുവെന്ന് ആദായനികുതി വകുപ്പ്ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രം

വോള്‍ഡിന്റെ 370 കോടി മതിപ്പ് ആസ്തി മരവിപ്പിച്ച് ഇഡി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോ ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോമായ വോള്‍ഡിന്റെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല.. ഈയിടെ പാപ്പരത്വ സുരക്ഷ തേടി കോടതിയെ സമീപിച്ച വോള്‍ഡിനെതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ്. തട്ടിപ്പ് ആപ്പുകളെ സഹായിച്ചെന്നാരോപിച്ച് ഇഡി, കമ്പനിയുടെ 370 കോടി വരുന്ന ആസ്തികള്‍ മരവിപ്പിച്ചു.

ബാങ്ക് ബാലന്‍സ്, പേയ്‌മെന്റ് ഗേറ്റ്‌വേ, ക്രിപ്‌റ്റോ ബാലന്‍സ് ആസ്തികളാണ് മരവിപ്പിക്കപ്പെട്ടത്. നേരത്തെ 2022 നവംബര്‍ 7 വരെ സിംഗപ്പൂര്‍ കോടതി വോള്‍ഡിന് മൊറട്ടോറിയം അനുവദിച്ചിരുന്നു. ക്രിപ്‌റ്റോകറന്‍സി വിപണി നേരിട്ട വലിയ തകര്‍ച്ച കാരണം ട്രേഡിംഗും പണം പിന്‍വലിക്കലും വോള്‍ഡ് നിര്‍ത്തിവച്ചു.

വിപണിയിലെ അസ്ഥിരാവസ്ഥ കാരണം നിക്ഷേപകര്‍ വലിയ തോതില്‍ പണം പിന്‍വലിച്ചതോടെയാണ് ഇത്. 197.7 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ജൂണ്‍ 12 തൊട്ട് ഇതുവരെ പിന്‍വലിക്കപ്പെട്ടത്. പണം നല്‍കാന്‍ സാവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും വോള്‍ഡ് തയ്യാറായി.

തുടര്‍ന്നാണ് സിംഗപ്പൂര്‍ കോടതി മൊറട്ടോറിയം അനുവദിച്ചത്. ഇതോടെ ഇടപാടുകാര്‍ക്കുള്ള പണം നല്‍കാന്‍ വോള്‍ഡിന് നാല് മാസത്തെ സമയം ലഭിക്കും. കമ്പനിയുടെ അപ്‌ഡേറ്റ് ചെയ്ത സാമ്പത്തിക വിശദാംശങ്ങള്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ ഉപഭോക്താക്കളെ അറിയിക്കാനും കോടതി ചട്ടം കെട്ടി.

ഇന്ത്യക്കാരായ ദര്‍ശന്‍ ബഹീജയും സഞ്ജു സോണി കുര്യനും ചേര്‍ന്ന് സ്ഥാപിച്ച, സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചാണ് വോള്‍ഡ്. ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചും വായ്പാദാതാക്കളുമായ വോള്‍ഡിന്റെ ഇന്ത്യയിലെ ആസ്ഥാനം ബെഗളൂരുവിലാണ്.

X
Top