ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിന്റെ അക്കൗണ്ടുകളിലെ 370 കോടി ഇഡി മരവിപ്പിച്ചു

രു മാസത്തിനിടെ രണ്ടാമത്തെ ക്രിപ്റ്റോ എക്സ്ചേഞ്ചിനെതിരെ ഇ.ഡിയുടെ നടപടി. ബാങ്ക് അക്കൗണ്ടുകളിലെ 370 കോടി രൂപയാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചത്.
വായ്പ ആപ്പുകള്ക്ക് നേതൃത്വം നല്കുന്ന കമ്പനികളുടെ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ചാണ് എക്സ്ചേഞ്ചിന്റെ ബാങ്ക് അക്കൗണ്ടുകളിലെ തുക മരവിപ്പിച്ചത്. അതേസമയം, എക്സ്ചേഞ്ചിന്റെ പേര് പുറത്തുവിട്ടിട്ടില്ല.

പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ചായ വസീര്എക്സിന്റെ ഉടമസ്ഥതയിലുള്ള സാന്മൈ ലാബ്സിന്റെ ഡയറക്ടര്മാരിലൊരാളുടെ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തിയ ഇ.ഡി ബാങ്ക് അക്കൗണ്ടുകളിലുള്ള 64.67 കോടി രൂപ മരവിപ്പിക്കാന് നേരത്തെ ഉത്തരവിട്ടിരുന്നു.
ലോണ് ആപ്പുകളുമായി ബന്ധപ്പെട്ട് നടന്ന 1000 കോടി രൂപയുടെ കള്ളപ്പണ ഇപാടുകള് അന്വേഷിക്കുന്നതിന്റെ ഭാഗമായി പത്തോളം കിപ്റ്റോ എക്സ്ചേഞ്ചുകള് നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്ട്ടുകള്.

അതേസമയം, കെവൈസി നിബന്ധനകള് പാലിച്ചുകൊണ്ടാണ് പ്രവര്ത്തനമെന്നും നിയമവിരുദ്ധ പ്രവര്ത്തനങ്ങള് പ്രോത്സാഹിപ്പിക്കില്ലെന്നും വസീര്എക്സ് പ്രതിനിധി അറിയിച്ചു.
പണം നല്കുന്നതിനും സ്വീകരിക്കുന്നതിനും ഫിന്ടെക് സ്ഥാപനങ്ങളുമായി വായ്പ ആപ്പുകള് സഹകരിച്ചിരുന്നുവെന്നും സമാഹരിച്ച ലാഭവും മറ്റും ക്രിപ്റ്റോ ഇടപാടുകളിലൂടെ രാജ്യത്തിന് പുറത്തേയ്ക്ക് മാറ്റിയെന്നുമാണ് പ്രധാന ആരോപണം.

X
Top