രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆

ആഭ്യന്തര നിക്ഷേപകര്‍ സെപ്‌റ്റംബറില്‍ നിക്ഷേപിച്ചത് 52,617 കോടി

മുംബൈ: ജൂലൈയിലും ഓഗസ്‌റ്റിലും ഇന്ത്യന്‍ ഓഹരി വിപണിയില്‍ അറ്റനിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ സെപ്‌റ്റംബറില്‍ വീണ്ടും കരടികളായി മാറി. അതേ സമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ വിപണിക്ക്‌ ശക്തമായ പിന്തുണ നല്‍കി.

ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ സെപ്‌റ്റംബറില്‍ ഇതുവരെ 52,617 കോടി രൂപ നിക്ഷേപിച്ചു. അതേ സമയം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന്‌ 18,531 കോടി രൂപ പിന്‍വലിച്ചു.

ക്രൂഡ്‌ ഓയില്‍ വില കുതിക്കുകയും യുഎസ്‌ ബോണ്ട്‌ യീല്‍ഡുകള്‍ ഉയരുകയും ഡോളര്‍ ശക്തിപ്പെടുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ വിദേശ നിക്ഷേപകര്‍ വില്‍പ്പന നടത്തുന്നത്‌. ഓഗസ്റ്റില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 29,631 കോടി രൂപ നിക്ഷേപിച്ചിരുന്നു. ഇത്‌ രണ്ട്‌ വര്‍ഷത്തിനിടെ വിദേശ നിക്ഷേപകര്‍ നടത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിക്ഷേപമാണ്‌.

ജൂലൈയില്‍ 20,200 കോടിയും നിക്ഷേപിച്ചു. അതേ സമയം അതിന്‌ മുമ്പ്‌ മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെ തുടര്‍ച്ചയായ നാല്‌ മാസങ്ങളിലും വിദേശ നിക്ഷേപകര്‍ വില്‍പ്പന നടത്തുകയാണ്‌ ചെയ്‌തത്‌. സെപ്‌റ്റംബറിലെ വില്‍പ്പനയ്‌ക്ക്‌ ആഭ്യന്തര ഘടകങ്ങളേക്കാള്‍ ആഗോള ഘടകങ്ങളാണ്‌ പ്രധാനമായും കാരണമായത്‌.

യുഎസ്‌ ബോണ്ട്‌ യീല്‍ഡുകള്‍ ഉയരുകയും എണ്ണവില കൂടുകയും ചെയ്‌തതാണ്‌ വില്‍പ്പനക്ക്‌ വഴിവെച്ചത്‌. ക്രൂഡ്‌ ഓയില്‍ വില ബാരലിന്‌ 106 ഡോളറിലേക്ക്‌ ഉയര്‍ന്നത്‌ ഇന്ത്യന്‍ വിപണിയെ ദോഷകരമായി ബാധിക്കും.

വിദേശ നിക്ഷേപകരുടെ നിലപാടിനെ തുടര്‍ന്നും പ്രധാനമായും സ്വാധീനിക്കുന്നത്‌ ഇറാന്‍-യുഎസ്‌ സംഘര്‍ഷവും അതിന്റെ ഫലമായി ക്രൂഡ്‌ ഓയില്‍ വിലയിലുണ്ടാകുന്ന മാറ്റങ്ങളുമായിരിക്കും.

യുഎസ്സിന്റെ 10 വര്‍ഷത്തെ ബോണ്ടില്‍ നിന്നുള്ള വരുമാനം 5 ശതമാനത്തിലേക്ക്‌ ഉയര്‍ന്നതോടെ വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റ്‌ മാറുകയും ഉയര്‍ന്ന വരുമാനം ലഭിക്കുന്ന ബോണ്ടുകളിലേക്ക്‌ നിക്ഷേപം മാറ്റുകയും ചെയ്യുന്ന പ്രവണത കൂടുതല്‍ ശക്തമായി.

X
Top