കേരളത്തിന്‍റെ സ്വപ്ന പദ്ധതിക്ക് കേന്ദ്രത്തിന്‍റെ പച്ചക്കൊടി; മാരാരിക്കുളം – ആലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കും, ചെലവ് 220.51 കോടിരാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികൾ ഓരോ എൽപിജി സിലണ്ടറിലും 700 രൂപയുടെ നഷ്‌ടം സഹിക്കുന്നുഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നുപെട്രോൾ, ഡീസൽ വില വർദ്ധിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ആർബിഐ ഗവർണർഇന്ത്യ-യുഎസ് വ്യാപാര കരാർ: ആദ്യ ഘട്ടം ജൂലൈ പകുതിയോടെ ഒപ്പുവെച്ചേക്കും

ഇന്ത്യൻ വിപണിക്ക് കാവലാളായി അഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ; അഞ്ച് മാസത്തിനിടെ ഒഴുക്കിയത് ₹4 ലക്ഷം കോടി

മുംബൈ: വിദേശ നിക്ഷേപകർ (FPI) വൻതോതിൽ ഓഹരികൾ വിറ്റഴിക്കുമ്പോഴും, ഇന്ത്യൻ വിപണിക്ക് ശക്തമായ പിന്തുണയേകി അഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ (DII) പണമൊഴുക്ക്. 2026-ന്റെ ആദ്യ അഞ്ച് മാസങ്ങളിൽ മാത്രം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് 4 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഒഴുക്കിയത്.

ഈ വർഷം വിദേശ നിക്ഷേപകർ ഏകദേശം 2,700 കോടി ഡോളറിന്റെ (ഏകദേശം 2.57 ലക്ഷം കോടി രൂപ) ഓഹരികൾ വിറ്റഴിച്ചപ്പോഴാണ്, മ്യൂച്വൽ ഫണ്ടുകളും ബാങ്കുകളും ഇൻഷുറൻസ്—പെൻഷൻ ഫണ്ടുകളും അടങ്ങുന്ന അഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ ഈ വിൽപന സമ്മർദ്ദത്തെ പൂർണമായും പ്രതിരോധിച്ചു നിർത്തിയത്.

മാർച്ച് മാസത്തിൽ മാത്രം റെക്കോഡ് തുകയായ 1.39 ലക്ഷം കോടി രൂപയാണ് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ വിപണിയിലെത്തിച്ചത്. ജൂൺ മാസത്തിലെ ആദ്യ അഞ്ച് വ്യാപാര ദിനങ്ങളിൽ മാത്രം 33,933 കോടി രൂപയുടെ നിക്ഷേപവും രേഖപ്പെടുത്തിയിട്ടുണ്ട്.

സ്ഥിരതയാർന്ന നിക്ഷേപവും ഘടനപരമായ മാറ്റങ്ങളും
വിപണിയിലെ താത്കാലിക അവസരങ്ങളേക്കാൾ ഉപരിയായി, ദീർഘകാലാടിസ്ഥാനത്തിലുള്ള ഘടനപരമായ മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് നിലവിലെ അഭ്യന്തര നിക്ഷേപത്തിന്റെ ഒഴുക്കെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മാസംതോറുമുള്ള സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്.ഐ.പി) മുഖേനയുള്ള നിക്ഷേപം നിലവിൽ 30,000 കോടി രൂപയ്ക്ക് മുകളിലാണുള്ളത്.

ഇതിനുപുറമെ, ഇ.പി.എഫ്.ഒ, എൻ.പി.എസ് എന്നിവയിൽ നിന്നുള്ള പെൻഷൻ സമ്പാദ്യങ്ങളും, ഇൻഷുറൻസ് പ്രീമിയം തുകകളും കൃത്യമായ ഇടവേളകളിൽ ഓഹരി വിപണിയിലേക്ക് എത്തുന്നുണ്ട്. ചുരുക്കത്തിൽ ചെറുകിട നിക്ഷേപകരുടെ സമ്പാദ്യം വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ (Institutionalised) വിപണിയിലേക്ക് കടന്നെത്തുന്നതാണ് ഈ സ്ഥിരതയ്ക്കുള്ള മുഖ്യ കാരണം.

അതുപോലെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ ഓഹരി വിപണിയിലേക്ക് പണമൊഴുക്കുന്നതിൽ പ്രകടമായ വർധനവാണ് രേഖപ്പെടുത്തുന്നത്. 2023-ൽ 1.82 ലക്ഷം കോടി രൂപയും 2024-ൽ 5.23 ലക്ഷം കോടിയും 2025-ൽ 7.75 ലക്ഷം കോടി രൂപയും (ഇതുവരെയുള്ള റെക്കോഡ്) വീതമാണ് ഡി.ഐ.ഐ നിക്ഷേപമായി വിപണിയിലേക്ക് എത്തിയത്.

നിലവിലെ നിക്ഷേപ വേഗത തുടരുകയാണെങ്കിൽ, 2026-ലെ ആകെ ഡി.ഐ.ഐ നിക്ഷേപം കഴിഞ്ഞ വർഷത്തെ റെക്കോഡ് മറികടക്കാൻ സാധ്യതയുണ്ട്.

X
Top