സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

റെയില്‍വേയിൽ 78 ദിവസത്തെ വേതനം ബോണസായി നൽകും

ന്യൂഡല്ഹി: റെയില്വേയില് ഗസറ്റഡ് റാങ്കിലല്ലാത്ത എല്ലാ ജീവനക്കാര്ക്കും 2022-23 സാമ്പത്തികവര്ഷം 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസ് നല്കാൻ കേന്ദ്രമന്ത്രിസഭായോഗത്തില് തീരുമാനമായി.

പാത അറ്റകുറ്റപ്പണിക്കാര്, ലോക്കോ പൈലറ്റുമാർ, ഗാര്ഡുകള് എന്നിവര്ക്കും സ്റ്റേഷന്മാസ്റ്റര്മാര്, സൂപ്പര്വൈസര്മാര്, സാങ്കേതിക വിദഗ്ധര്, ടെക്നീഷ്യന് ഹെല്പ്പര്മാര്, പോയന്റ്സ്മാന്, മിനിസ്റ്റീരിയല് സ്റ്റാഫ്, മറ്റ് ഗ്രൂപ്പ് ‘സി’ സ്റ്റാഫ് (ആര്.പി.എഫ്./ആര്.പി.എസ്.എഫ്. ഉദ്യോഗസ്ഥര് ഒഴികെ) എന്നിവര്ക്കുമാണ് ബോണസ്.

റെയില്വേ ജീവനക്കാരുടെ മികച്ച പ്രകടനത്തിന് അംഗീകാരമായാണ് 11.07 ലക്ഷം റെയില്വേ ജീവനക്കാര്ക്ക് 1968.87 കോടി രൂപ ബോണസ് നല്കുന്നതെന്ന് മന്ത്രി അനുരാഗ് സിങ് ഠാക്കൂര് പറഞ്ഞു.

നടപ്പുവര്ഷം റെയില്വേയുടെ പ്രകടനം മികച്ചതായിരുന്നു. 150.9 കോടി ടണ് എന്ന റെക്കോർഡ് ചരക്ക് കയറ്റിയ റെയില്വേ, ഏകദേശം 650 കോടി യാത്രക്കാരേയും ഈ കാലയളവില് വഹിച്ചു.
2024-25 വിപണന കാലയളവിലെ എല്ലാ റാബി വിളകള്ക്കും കുറഞ്ഞ താങ്ങുവിലയും കൂട്ടി.

ഗോതമ്പിനും ചെണ്ടൂരകപ്പൂവിനും ക്വിന്റലിന് 150 രൂപ, പരിപ്പിന് 425 രൂപ, കടുകിന് 200 രൂപ, ബാര്ലിക്ക് 115 രൂപ, കടലയ്ക്ക് 105 രൂപ എന്നിങ്ങനെയാണ് വര്ധന.

X
Top