ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ഡെയ്‌കിൻ ഇന്ത്യയിൽ കൂടുതൽ വിപണി കണ്ടെത്തുന്നു

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ എയർകണ്ടീഷണർ(Air Conditioner) നിർമ്മാതാക്കളായ ഡെയ്‌കിൻ(Daikin) ഇന്ത്യയിൽ(India) കൂടുതൽ വിപണി(Market) കണ്ടെത്തുന്നു.

കഴിഞ്ഞ വേനൽക്കാലത്ത് എയർ കണ്ടീഷണറുടെ ഡിമാൻഡിലുണ്ടായ റെക്കോർഡ് വർധനയാണ് ഇന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഡെയ്‌കിനെ പ്രേരിപ്പിച്ചത്.

താപനില ഉയരുന്നതിനനുസരിച്ച് ഉപഭോക്തൃ ആവശ്യം വർധിക്കുന്നത് വ്യാപാര സാധ്യത ഉയർത്തുന്നതുകൊണ്ട് വിപുലീകരണ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുകയാണ് ഡെയ്‌കിൻ.

ദക്ഷിണേന്ത്യയിലെ നിലവിലെ ഫാക്ടറിക്ക് സമീപം പുതിയ പ്ലാൻ്റ് നിർമ്മിക്കുന്നതിനായി കമ്പനി ഏകദേശം 33 ഏക്കർ അധികമായി ഏറ്റെടുക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി ഡെയ്‌കിൻ്റെ ഇന്ത്യ ഓപ്പറേഷൻസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കൻവാൾ ജീത് ജാവ വ്യക്തമാക്കിയിരുന്നു. ജാപ്പനീസ് കമ്പനിയായ ഡെയ്‌കിൻ്റെ ആസ്ഥാനം ഒസാക്കയാണ്.

ഇന്ത്യയിലെ താപനില ഈ വർഷം റെക്കോർഡ് ഇട്ടിരുന്നു. ഇന്ത്യയിൽ ഏകദേശം 93% ആളുകൾ ഇപ്പോഴും എയർ കണ്ടീഷണറുകൾ ഉപയോഗിക്കുന്നില്ല. ഇതിലാണ് ഞങ്ങളുടെ ഭാവി വിപണി എന്ന് കൻവാൾ ജീത് ജാവ പറഞ്ഞു.

മാത്രമല്ല, എയർ കണ്ടീഷണറുകൾക്കായി ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യ, 2036-ഓടെ യുഎസിനെ മറികടന്ന് ചൈനയ്ക്ക് പിന്നിൽ രണ്ടാമത്തെ വലിയ രാജ്യമാകുമെന്നാണ് ഇൻ്റർനാഷണൽ എനർജി ഏജൻസിയുടെ റിപ്പോർട്ട്.

ജൂൺ വരെയുള്ള ആദ്യ പാദത്തിൽ ഡെയ്‌കിൻ ഏകദേശം 700,000 യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്.

2021ലെ വിൽപ്പനയിൽ നിന്ന് 2025 ഓടെ ഇന്ത്യയിലെ വിൽപ്പന ഇരട്ടിയാക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായി കൻവാൾ പറഞ്ഞു.

ഡെയ്‌കിൻ വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ ടാറ്റ ഗ്രൂപ്പിൻ്റെ വോൾട്ടാസ് ലിമിറ്റഡും ദക്ഷിണ കൊറിയയിലെ എൽജി ഇലക്‌ട്രോണിക്‌സ് ഇങ്കും കൂടുതൽ വെല്ലുവിളികൾ നേരിട്ടേക്കും.

X
Top