സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

തിരിച്ചടി നേരിട്ട് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: മൂന്നുദിവസത്തെ നേട്ടത്തിനുശേഷം ക്രിപ്‌റ്റോകറന്‍സി വിപണി ഇന്ന് നഷ്ടത്തിലായി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 0.56 ശതമാനം ഇടിവ് നേരിട്ട് 1.10 ട്രില്ല്യണ്‍ ഡോളറിലാണുള്ളത്. ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ 0.88 ശതമാനം താഴ്ന്ന് 23,656.85 ഡോളറിലെത്തി.

എന്നാല്‍ കഴിഞ്ഞ ഏഴ് ദിവസത്തില്‍ 4.66 ശതമാനം ഉയരാന്‍ ബിടിസിയ്ക്കായി. രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ കോയിനായ എഥേരിയം നിലവില്‍ 1693.79 ഡോളറിലാണുള്ളത്. 24 മണിക്കൂറില്‍ 1.16 ശതമാനം താഴ്ചയാണ് കോയിന്‍ നേരിട്ടത്.

ഒരാഴ്ചയില്‍ 6.07 ശതമാനം ഉയരാന്‍ ഇടിഎച്ചിനായി. ബിഎന്‍ബി-290.12 ഡോളര്‍ (0.35 ശതമാനം ഇടിവ്), എക്‌സ്ആര്‍പി-0.3888 ഡോളര്‍ (5.17 ശതമാനം വര്‍ധനവ്), കാര്‍ഡോനോ-0.5237 (0.14 ശതമാനം വര്‍ധനവ്), ബൈനാന്‍സ് യുഎസ്ഡി-2 ഡോളര്‍ (0.02 ശതമാനം വര്‍ധനവ്), സൊലാന-43.58 ഡോളര്‍ (2.51 ശതമാനം വര്‍ധനവ്), ഡോഷ്‌കോയിന്‍-0.06987 ഡോളര്‍ (0.34 ശതമാനം കുറവ്),പൊക്കോട്ട്-8.19 ഡോളര്‍ (5.59 ശതമാനം ഇടിവ്), അവലാഞ്ച് -24.43 ഡോളര്‍ (0.55 ശതമാനം ഡോളര്‍ ) എന്നിങ്ങനെയാണ് മറ്റ് പ്രധാന ക്രിപ്‌റ്റോകറന്‍സി വിലകള്‍.

അതേസമയം, ക്രിപ്‌റ്റോ വായ്പാദാതാവ് സെല്‍ഷ്യസിന്റെ തകര്‍ച്ച കാരണം നഷ്ടം സഹിച്ച ആളുകള്‍, പണം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കമ്പനിയുടെ പാപ്പരത്തത്തിന് മേല്‍നോട്ടം വഹിക്കുന്ന ജഡ്ജിക്ക് നൂറുകണക്കിന് കത്തുകളാണ് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

X
Top