പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾഏപ്രിലില്‍ നടന്നത് 2,235 കോടി യുപിഐ ഇടപാടുകള്‍104 ടണ്‍ സ്വര്‍ണ്ണം തിരികെയെത്തിച്ച് ഇന്ത്യ

30 ദിവസ ഇടവേളയില്‍ പെയിന്റ് വില മൂന്നാംവട്ടവും കൂട്ടാനൊരുങ്ങി കമ്പനികള്‍

സംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയും ലഭ്യതക്കുറവും പെയിന്റ് ഇന്‍ഡസ്ട്രിയെ ഗുരുതരമായി ബാധിക്കുന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് വില കുത്തനെ വര്‍ധിപ്പിക്കേണ്ട അവസ്ഥയിലാണ് കമ്പനികള്‍. അതേസമയം, ബെര്‍ജര്‍ പെയിന്റ്‌സ് അടുത്ത ദിസങ്ങളില്‍ വിലയില്‍ മൂന്നു മുതല്‍ അഞ്ച് ശതമാനം വരെ വര്‍ധന വരുത്തും.

ബെര്‍ജര്‍ പെയിന്റ്‌സ് ഒരു മാസത്തിനിടെ മൂന്നാംതവണയാണ് വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. മാര്‍ച്ച് 30ന് കമ്പനി പ്രീമിയം ലക്ഷറി പെയിന്റുകളുടെ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു.

തൊട്ടുപിന്നാലെ ഏപ്രില്‍ ഒന്‍പതിന് വിലയില്‍ 5 മുതല്‍ 10 ശതമാനം വരെ കൂട്ടി. ഇതിനു പിന്നാലെയാണ് വീണ്ടും വില വര്‍ധിപ്പിക്കുന്നത്. പെയിന്റ് മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് നിലനില്ക്കുന്നതിനാല്‍ വില വര്‍ധന ഗുരുതരമായി ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് ബെര്‍ജര്‍ പെയിന്റ്‌സ്.

ഏഷ്യന്‍ പെയിന്റ്‌സ്, നെറോലാക് പെയിന്റ്‌സ്, ബിര്‍ല ഓപസ് തുടങ്ങിയ കമ്പനികള്‍ മെയ് അഞ്ചോടെ 5% വില വര്‍ധിപ്പിക്കുമെന്നാണ് വിവരം. ഈ കമ്പനികളും മാര്‍ച്ച് അവസാന വാരം വില വര്‍ധിപ്പിച്ചിരുന്നു.

വില്ലന്‍ ക്രൂഡ്ഓയില്‍
ഏഷ്യന്‍ പെയിന്റ്‌സ് ഏപ്രിലില്‍ 6-8 ശതമാനം വില വര്‍ധിപ്പിച്ചിരുന്നു. രണ്ടുഘട്ടമായിട്ടായിരുന്നു ഇത്. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധന താങ്ങാവുന്നതിലും ഉയരത്തിലാണെന്ന കാരണമാണ് ഏഷ്യന്‍ പെയിന്റ്‌സ് നിരക്കുവര്‍ധനയ്ക്ക് പറയുന്നത്.

ക്രൂഡ് ഓയില്‍ വകഭേദങ്ങളില്‍ നിന്നാണ് പെയിന്റ് ഉത്പാദനത്തിന്റെ 40-50 ശതമാനം വരുന്നത്. ക്രൂഡ് വില കുത്തനെ ഉയരുമ്പോള്‍ അസംസ്‌കൃത വസ്തുക്കളുടെ വിലയും ഉയരും. ക്രുഡ് വിപണിയില്‍ അസ്ഥിരത നിലനില്ക്കുന്നത് കമ്പനികളെ ഗുരുതരമായി ബാധിക്കുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

രണ്ടുമാസം മുമ്പ് വരെ ബാരലിന് 60 ഡോളര്‍ വരെ താഴ്ന്ന ക്രൂഡ് വില നിലവില്‍ 110-120 ഡോളര്‍ നിരക്കിലാണ്. യുദ്ധം കടുത്താല്‍ വില 140 ഡോളറിലേക്ക് ഉയരുമെന്നാണ് ആശങ്ക. പെയിന്റ് വില ഉയരുന്നത് ഈ കമ്പനികളുടെ ഓഹരിവിലയിലും നെഗറ്റീവായി പ്രതിഫലിക്കുന്നുണ്ട്.

X
Top