ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

കോഫീ ഡേ എന്റര്‍പ്രൈസസിന് 26 കോടി രൂപ പിഴ ചുമത്തി സെബി

മുംബൈ: കോഫീ ഡേ എന്റര്‍പ്രൈസസിന് 26 കോടി രൂപ പിഴ ചുമത്തിയിരിക്കയാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേ്ഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). അനുബന്ധ കമ്പനിയില്‍ നിന്നും വായ്പ തിരിച്ചുപിടിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്.

മൈസൂര്‍ അമാല്‍ഗേറ്റഡ് കോഫീ എസ്റ്റേറ്റ് ലിമിറ്റഡില്‍ നിന്നും മറ്റ് ബന്ധപ്പെട്ട കമ്പനികളില്‍ നിന്നും 3535 കോടി രൂപ തിരിച്ചുപിടിക്കാന്‍ സെബി കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. കോഫീഡേയില്‍ നിന്നും വഴിതിരിച്ചുവിട്ട ഫണ്ടാണിത്.

അനുബന്ധസ്ഥാപനങ്ങളിലേയ്ക്ക് ഫണ്ട് മാറ്റിയതിനെ തുടര്‍ന്ന് കോഫീഡേയിലെ ഓഹരി ഉടമകള്‍ക്ക് കനത്ത നഷ്ടം നേരിട്ടു. തുടര്‍ന്നാണ് സെബി നടപടിയുമായി മുന്നോട്ട് പോയത്.45 ദിവസത്തിനകം തുക അടച്ചുതീര്‍ക്കാന്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

X
Top