“മാറുന്ന കാലം”: ബജറ്റിൽ കൂടുതൽ പ്രാധാന്യം നേടി ശാസ്ത്ര സാങ്കേതിക മേഖലടൂറിസം മേഖലക്ക് ബജറ്റിൽ പ്രത്യേക പരിഗണനബജറ്റിൽ ഗ്രാമവികസനത്തിന് 2138 കോടി രൂപബജറ്റ് ലക്ഷ്യം വയ്ക്കുന്നത് നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിലൂടെയുള്ള വ്യവസായ മുന്നേറ്റംപെരുമ്പാവൂർ കേന്ദ്രമാക്കി ആഗോള ഫർണിച്ചർ ഹബ്ബിന് 10 കോടി രൂപ

ടൂറിസം മേഖലക്ക് ബജറ്റിൽ പ്രത്യേക പരിഗണന

സംസ്ഥാനത്തെ ടൂറിസം മേഖലക്ക് കുതിപ്പേരുന്ന ഒട്ടേറെ പ്രഖ്യാപനങ്ങളുമായി 2026-27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ്. 325.36 കോടി രൂപയാണ് ബജറ്റിൽ  ടൂറിസം മേഖലക്കായി വകയിരുത്തിയിരിക്കുന്നത്. വിനോദസഞ്ചാരത്തെ ഒരു മുൻഗണനാ മേഖലയായി വളർത്തുന്നതിനൊപ്പം ടൂറിസത്തെ ഒരു വ്യവസായമായി പ്രഖ്യാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ബജറ്റിൽ ഉറപ്പുനൽകുന്നു. വ്യവസായങ്ങൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ഇനിമുതൽ ടൂറിസം മേഖലയ്ക്കും ലഭ്യമാക്കും. തോട്ടം മേഖലയെ വിനോദസഞ്ചാരത്തിന് കൂടുതൽ അനുകൂലമാക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരും. കൂടാതെ, തീർഥാടന – ടൂറിസം സർക്യൂട്ടും നടപ്പിലാക്കും.

ആലപ്പുഴയിലെ പ്രശസ്തമായ പാതിരാമണൽ ദ്വീപ് ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റർപ്ലാനോട് കൂടിയ പദ്ധതി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി മുഹമ്മ ജെട്ടിയിൽ നിന്നും ദ്വീപിലേക്ക് സഞ്ചാരികൾക്കായി റോപ്‌വേ സൗകര്യം ഏർപ്പെടുത്തുമെന്നതാണ് ഏറ്റവും ആകർഷകമായ പ്രഖ്യാപനം. മുസിരിസ് ടൂറിസം പദ്ധതി പ്രദേശങ്ങളിലെ പുരാതന സ്മാരകങ്ങൾ സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദ ഹെറിറ്റേജ് ടൂറിസത്തിന്റെ ഇന്ത്യയിലെ ഏറ്റവും പ്രധാന കേന്ദ്രമാക്കി മാറ്റാൻ പദ്ധതി വിപുലീകരിക്കും. ലൈവ് മ്യൂസിയം, പൈതൃക മ്യൂസിയങ്ങൾ, പരമ്പരാഗത ജലപാതകളിലൂടെയുള്ള ബോട്ട് യാത്ര എന്നിവ ഉൾപ്പെടുന്ന ഈ പദ്ധതിക്കായി ആകെ 19 കോടി രൂപ വകയിരുത്തി.

ആലപ്പുഴ ജില്ലയിൽ മുൻ യുപിഎ സർക്കാരിന്റെ കാലത്ത് കേന്ദ്രസഹായത്തോടെ നടപ്പിലാക്കിയ മെഗാ ടൂറിസം സർക്യൂട്ട് പദ്ധതിയിലെ ടൂറിസം അമിനിറ്റി സെന്ററുകളും ഹൗസ്ബോട്ട് ടെർമിനലുകളും പരിഷ്കരിച്ച് ഉപയോഗപ്പെടുത്തും. കൂടാതെ, ആലപ്പുഴയിൽ ഹൗസ്ബോട്ട് മാലിന്യങ്ങൾ ഉൾപ്പെടെ സംസ്കരിക്കുന്നതിന് പ്രത്യേക മാലിന്യ സംസ്കരണ പ്ലാന്റും നിർമ്മിക്കും. ആരാധനാലയങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വലിയൊരു തീർഥാടന ടൂറിസം സർക്യൂട്ട് പദ്ധതിയും ബജറ്റിലുണ്ട്. അർത്തുങ്കൽ ബസിലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാട്ടിൽപ്പള്ളി, മണ്ണാറശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാനന്ദമയീ മഠം, ഓച്ചിറ ക്ഷേത്രം തുടങ്ങിയ പ്രശസ്ത തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരിക്കും ഈ സർക്യൂട്ട്.

ഫോർട്ട് കൊച്ചി, മൂന്നാർ, കോവളം, ആലപ്പുഴ തുടങ്ങിയ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ ഗ്രീൻ മാർഷൽസ് പദ്ധതി ആരംഭിക്കും. ഈ പദ്ധതിയുടെ ഭാഗമായി സ്ത്രീകളെ ഗ്രീൻ മാർഷൽമാരായി പരിശീലിപ്പിച്ചു വിന്യസിക്കും. ടൂറിസം കേന്ദ്രങ്ങളിലെ ശുചിത്വം ഉറപ്പാക്കുക, ഉത്തരവാദിത്തപരമായ സന്ദർശക പെരുമാറ്റം, പരിസ്ഥിതി അവബോധം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇവരുടെ പ്രധാന ചുമതല. സ്ത്രീകൾ നയിക്കുന്ന ടൂറിസം സംരംഭങ്ങൾ, ഹോംസ്റ്റേകൾ, ഉത്തരവാദിത്ത ടൂറിസം പദ്ധതികൾ എന്നിവ സംസ്ഥാനത്തുടനീളം വിപുലീകരിക്കും. 

തോട്ടം മേഖലയിൽ കൂടുതൽ സ്ഥലം ടൂറിസത്തിനായി ഉപയോഗിക്കാവുന്ന രീതിയിൽ ആവശ്യമായ നിയമഭേദഗതി കൊണ്ടുവരും. വയനാടിന്റെ ടൂറിസം സാധ്യതകൾ വീണ്ടെടുക്കാൻ ബ്രാൻഡ് വയനാട് എന്ന പുതിയ ആശയം അവതരിപ്പിക്കും. ഒപ്പം അഷ്ടമുടി ടൂറിസവും പ്രോത്സാഹിപ്പിക്കും. കേരളത്തിന്റെ തനത് പാരമ്പര്യവും ഭക്ഷണ സംസ്കാരവും കാത്തുസൂക്ഷിച്ചുകൊണ്ട് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കമ്മ്യൂണിറ്റി അധിഷ്ഠിത ടൂറിസം ഹബ്ബുകളും സാംസ്കാരിക ടൂറിസം ഹബ്ബുകളും സ്ഥാപിക്കും. അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നിർമ്മിത ബുദ്ധി അധിഷ്ഠിത ഡിജിറ്റൽ ടൂറിസം പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള സ്മാർട്ട് ടൂറിസം ആപ്ലിക്കേഷനുകൾ വികസിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

X
Top