ഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നു

കോള്‍ ഇന്ത്യയുടെ ഉപകമ്പനി ഐപിഒക്ക്

ശ്ചിമേഷ്യന്‍ യുദ്ധം ക്രൂഡ് ഓയിലിന്റെ വില മാത്രമല്ല ഉയര്‍ത്തുന്നത്. എണ്ണക്ക് ക്ഷാമം വന്നതിനൊപ്പം കല്‍ക്കരിയുടെ വിലയും കുതിച്ചു. പ്രമുഖ പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യയുടെ ഓഹരി വില പുതിയ ഉയരങ്ങളില്‍. ഓഹരി വിപണിയുടെ തുടര്‍ച്ചയായ വീഴ്ചക്കിടയില്‍ കോള്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനം ഐ.പി.ഒയുമായി കളത്തിലിറങ്ങുകയാണ്. നേട്ടം കൊയ്യുമോ, അതോ വിപണിയുടെ ഇന്നത്തെ ചുഴലിക്കാറ്റില്‍ പെടുമോ?

കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ സാങ്കേതിക-കണ്‍സള്‍ട്ടിംഗ് വിഭാഗമായ സെന്‍ട്രല്‍ മൈന്‍ പ്ലാനിംഗ് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലിമിറ്റഡാണ് (CMPDI) ഓഹരി വിപണിയിലേക്ക് കടക്കുന്നത്. കമ്പനിയുടെ ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ് (IPO) മാര്‍ച്ച് 20ന് ആരംഭിച്ച് മാര്‍ച്ച് 24ന് അവസാനിക്കും. ഐപിഒ പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (Offer for Sale – OFS) രൂപത്തിലാണ്. അതായത് പുതിയ ഓഹരികള്‍ ഇറക്കാതെ, നിലവില്‍ കോള്‍ ഇന്ത്യ കൈവശം വെച്ചിരിക്കുന്ന ഓഹരികളില്‍ ഒരു പങ്ക് പൊതുജനങ്ങള്‍ക്ക് വില്‍ക്കും. അതിനാല്‍ ഈ ഐപിഒ വഴി കമ്പനിയ്ക്ക് നേരിട്ട് പണം ലഭിക്കില്ല.

10.71 കോടി ഓഹരികള്‍ വില്‍പ്പനയ്ക്ക്
ഐപിഒയില്‍ ഏകദേശം 10.71 കോടി ഓഹരികള്‍ വില്‍പനക്കു വെക്കും. ഇതിലൂടെ കോള്‍ ഇന്ത്യയും സര്‍ക്കാരും CMPDIയിലെ അവരുടെ ഓഹരി വിഹിതത്തിന്റെ ഒരു ഭാഗം വിപണിയിലേക്ക് ഇറക്കും. ഐപിഒയുടെ പ്രൈസ് ബാന്‍ഡ് (ഓഹരി വില പരിധി) ഇനിയും പ്രഖ്യാപിച്ചിട്ടില്ല. വിപണി സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം അത് പിന്നീട് അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഐപിഒ ആരംഭിക്കുന്നതിന് മുന്‍പായി മാര്‍ച്ച് 18ന് ആങ്കര്‍ ഇന്‍വെസ്റ്റര്‍മാര്‍ക്കുള്ള ബിഡിംഗ് നടക്കും. വലിയ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് ഈ ഘട്ടം. ഐപിഒയ്ക്ക് ശേഷം ഓഹരികള്‍ ബിഎസ്ഇ (BSE)യിലും എന്‍എസ്ഇ (NSE)യിലും ലിസ്റ്റ് ചെയ്യാനാണ് പദ്ധതി.

CMPDI എന്താണ്?
CMPDI ഇന്ത്യയിലെ കല്‍ക്കരി മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക-കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളിലൊന്നാണ്. 1975ല്‍ സ്ഥാപിതമായ ഈ സ്ഥാപനം കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങള്‍ നല്‍കുന്നു. ഖനന പദ്ധതികളുടെ രൂപകല്‍പന, ജിയോളജിക്കല്‍ സര്‍വേയും ഖനന വിഭവ പഠനവും, ഡ്രില്ലിംഗ്, ഖനന ഗവേഷണം, പരിസ്ഥിതി മാനേജ്മെന്റ് പദ്ധതികള്‍, കല്‍ക്കരി വിഭവങ്ങളുടെ വിലയിരുത്തല്‍ തുടങ്ങിയവ പ്രധാന പ്രവര്‍ത്തന മേഖലകള്‍. കോള്‍ ഇന്ത്യയുടെ വിവിധ ഖനന പദ്ധതികള്‍ക്ക് സാങ്കേതിക പിന്തുണ നല്‍കുന്നതില്‍ CMPDI നിര്‍ണായക പങ്കുവഹിക്കുന്നു.

സാമ്പത്തിക പ്രകടനം ശക്തം
CMPDI കഴിഞ്ഞ വര്‍ഷങ്ങളില്‍ ശക്തമായ സാമ്പത്തിക പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. വരുമാനം (FY25) 2,102 കോടി രൂപ. ലാഭം (PAT) 666 കോടി. മുന്‍പത്തെ വര്‍ഷം കമ്പനിയുടെ വരുമാനം 1,732 കോടിയും ലാഭം 503 കോടിയുമായിരുന്നു. കമ്പനിക്ക് കടമില്ലാത്ത (debt-free) ബാലന്‍സ് ഷീറ്റാണ് ഉള്ളത് എന്നതും നിക്ഷേപകരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമായി കണക്കാക്കപ്പെടുന്നു.

കോള്‍ ഇന്ത്യയുടെ വലിയ പദ്ധതി
CMPDIയുടെ ഐപിഒ കോള്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനങ്ങളെ വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള വലിയ തന്ത്രത്തിന്റെ ഭാഗമാണ്. ഭാരത് കോക്കിംഗ് കോള്‍ (BCCL) ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും വിപണിയില്‍ എത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി ഉല്‍പാദകരില്‍ ഒന്നാണ് കോള്‍ ഇന്ത്യ. ഇന്ത്യയിലെ മൊത്തം കല്‍ക്കരി ഉല്‍പാദനത്തിന്റെ 80 ശതമാനവും ഈ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ്.

X
Top