കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

ഏപ്രിലിൽ മ്യൂച്ചൽ ഫണ്ടിലേക്ക് പണമൊഴുക്ക്

പുതിയ സാമ്പത്തിക വർഷത്തിന്റെ ആരംഭമായ ഏപ്രിൽ മാസക്കാലയളവിൽ രാജ്യത്ത് പ്രവർത്തിക്കുന്ന 44 മ്യൂച്ചൽ ഫണ്ട് ഹൗസുകളിൽ 43-ലേക്കും നിക്ഷേപകരിൽ നിന്നും നിക്ഷേപം ലഭിച്ചു.

ഐഎൽ & എഫ്എസ് ഇൻഫ്രാ മ്യൂച്ചൽ ഫണ്ടിൽ നിന്നും മാത്രമാണ് നിക്ഷേപത്തേക്കാൾ ഫണ്ട് പിൻവലിക്കപ്പെട്ടത്. 2024 ഏപ്രിൽ മാസത്തിൽ 20,000 കോടി രൂപയിലധികം നിക്ഷേപമായി ലഭിച്ച ഏഴ് മ്യൂച്ചൽ ഫണ്ട് ഹൗസുകളുടെ വിശദാംശം ചുവടെ ചേർക്കുന്നു.

എസ്ബിഐ മ്യൂച്ചൽ ഫണ്ട്
ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂച്ചൽ ഫണ്ട് ഹൗസ് ആയ എസ്ബിഐ മ്യൂച്ചൽ ഫണ്ടിലേക്കാണ് ഏറ്റവും കൂടുതൽ നിക്ഷേപം ലഭിച്ചത്. ഏപ്രിൽ മാസക്കാലയളവിൽ 53,932 കോടി രൂപയാണ് നിക്ഷേപകരിൽ നിന്നും എസ്ബിഐ മ്യൂച്ചൽ ഫണ്ടിലേക്ക് ഒഴുകിയെത്തിയത്.

ഇതോടെ എസ്ബിഐ മ്യൂച്ചൽ ഫണ്ടിനു കീഴിൽ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി മൂല്യം 9.73 ലക്ഷം കോടി രൂപയായി ഉയർന്നു. മാ‌ർച്ച് മാസത്തിൽ എസ്ബിഐ മ്യൂച്ചൽ ഫണ്ടിന് കീഴിലുള്ള ആസ്തി മൂല്യം 9.19 ലക്ഷം കോടി രൂപയാണ് രേഖപ്പെടുത്തിയിരുന്നത്.

ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്ചൽ ഫണ്ട്
രാജ്യത്തെ മുൻനിര മ്യൂച്ചൽ ഫണ്ട് സേവനദാതാക്കളായ ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്ചൽ ഫണ്ട് ഹൗസ് ഏപ്രിൽ മാസത്തിനിടെ നിക്ഷേപകരിൽ നിന്നും സ്വീകരിച്ച തുക 45,454 കോടി രൂപയാണ്.

ഇതോടെ ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്ചൽ ഫണ്ടിന് കീഴിലുള്ള മൊത്തം ആസ്തി മൂല്യം 7.62 ലക്ഷം കോടി രൂപയായി ഉയർന്നു. മാർച്ച് മാസത്തിൽ ഈ മ്യൂച്ചൽ ഫണ്ട് ഹൗസ് കൈകാര്യം ചെയ്തിരുന്നത് 7.16 ലക്ഷം കോടി രൂപയായിരുന്നു.

എച്ച്ഡിഎഫ്സി മ്യൂച്ചൽ ഫണ്ട്
20 വർഷത്തിലേറെക്കാലം പ്രവർത്തന പരിചയമുള്ളതും ഇന്ത്യയിലെ പ്രമുഖ മ്യൂച്ചൽ ഫണ്ട് ഹൗസുകളിലൊന്നായ എച്ച്ഡിഎഫ്സി മ്യൂച്ചൽ ഫണ്ടിന്റെ വിവിധ സ്കീമുകളിലേക്ക് കഴിഞ്ഞ മാസത്തിനിടെ ഒഴുകിയെത്തിയ നിക്ഷേപം 44,872 കോടി രൂപയാണ്.

ഇതോടെ ഏപ്രിൽ മാസത്തിനൊടുവിൽ എച്ച്ഡിഎഫ്സി മ്യൂച്ചൽ ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി മൂല്യം 6.59 ലക്ഷം കോടി രൂപയായിരുന്നു. മാ‌ർച്ച് മാസത്തിൽ ഇതു 6.14 ലക്ഷം കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.

നിപ്പോൺ ഇന്ത്യ മ്യൂച്ചൽ ഫണ്ട്
പ്രമുഖ നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ നിപ്പോൺ ഇന്ത്യ മ്യൂച്ചൽ ഫണ്ട് ഹൗസ് ഏപ്രിൽ മാസക്കാലയളവിനിടെ നിക്ഷേപകരിൽ നിന്നും സ്വീകരിച്ചത് 35,038 കോടി രൂപയാകുന്നു. ഇതോടെ ഏപ്രിൽ മാസത്തിനു ശേഷം നിപ്പോൺ ഇന്ത്യ മ്യൂച്ചൽ ഫണ്ടിന് കീഴിലുള്ള മൊത്തം ആസ്തി മൂല്യം 4.73 ലക്ഷം കോടി രൂപയായി ഉയർന്നു.

മാർച്ച് മാസത്തിനൊടുവിൽ ഈ മ്യൂച്ചൽ ഫണ്ട് ഹൗസ് കൈകാര്യം ചെയ്തിരുന്ന ആസ്തി മൂല്യം 4.38 ലക്ഷം കോടി രൂപയായിരുന്നു.

ആദിത്യ ബിർള സൺ ലൈഫ് മ്യൂച്ചൽ ഫണ്ട്
പ്രമുഖ ധനകാര്യ സേവനദാതാക്കളിലൊന്നായ ആദിത്യ ബിർള സൺ ലൈഫ് മ്യൂച്ചൽ ഫണ്ടിന്റെ വിവിധ സ്കീമുകളിലേക്ക് കഴിഞ്ഞ മാസം ഒഴുകിയെത്തിയ നിക്ഷേപം 30,711 കോടി രൂപയാകുന്നു.

ഏപ്രിൽ മാസത്തോടെ ആദിത്യ ബിർള സൺ ലൈഫ് മ്യൂച്ചൽ ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി മൂല്യം 3.46 ലക്ഷം കോടി രൂപയായിരുന്നു. മാ‌ർച്ച് മാസത്തിൽ ഇവർക്ക് കീഴിൽ 3.15 ലക്ഷം കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്.

കൊട്ടക് മ്യൂച്ചൽ ഫണ്ട്
മുൻനിര നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ കൊട്ടക് മ്യൂച്ചൽ ഫണ്ട് ഹൗസിന് ഏപ്രിൽ മാസക്കാലയളവിനിടെ നിക്ഷേപകരിൽ നിന്നും ലഭിച്ചത് 28,629 കോടി രൂപയാണ്. ഇ

തോടെ ഏപ്രിൽ മാസത്തിനു ശേഷം നികൊട്ടക് മ്യൂച്ചൽ ഫണ്ടിന് കീഴിലുള്ള മൊത്തം ആസ്തി മൂല്യം 4.09 ലക്ഷം കോടി രൂപയായി. മാർച്ച് മാസത്തിൽ ഇവർ കൈകാര്യം ചെയ്തിരുന്ന മൊത്തം ആസ്തി മൂല്യം 3.81 ലക്ഷം കോടി രൂപയായിരുന്നു.

ആക്സിസ് മ്യൂച്ചൽ ഫണ്ട്
പ്രമുഖ ധനകാര്യ സേവനദാതാക്കളായ ആക്സിസ് മ്യൂച്ചൽ ഫണ്ടിന്റെ വിവിധ സ്കീമുകളിലേക്ക് കഴിഞ്ഞ മാസക്കാലയളവിൽ ഒഴുകിയെത്തിയ നിക്ഷേപം 20,665 കോടി രൂപയാണ്. ഇതോടെ ഏപ്രിൽ മാസത്തിനു ശേഷം ആക്സിസ് മ്യൂച്ചൽ ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി മൂല്യം 2.87 ലക്ഷം കോടി രൂപയായി ഉയർന്നു.

മാ‌ർച്ച് മാസത്തിൽ ഈ ഫണ്ട് ഹൗസിന് കീഴിൽ 2.66 ലക്ഷം കോടി രൂപയായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

X
Top