കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

ഭവന വായ്പാ കമ്പനി ഓഹരിയില്‍ പ്രതീക്ഷയര്‍പ്പിച്ച് അനലിസ്റ്റുകള്‍

ന്യൂഡല്‍ഹി: ഏവര്‍ക്കും ഭവനം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനായി ആവിഷ്‌ക്കരിച്ച പ്രധാന്‍ മന്ത്രി ആവസാ യോജന പദ്ധതി ഡിസംബര്‍ 2024 വരെ നീട്ടാന്‍ മന്ത്രിസഭാ യോഗം ഇന്നലെ തീരുമാനിച്ചു. ഇതോടെ ഭവന വായ്പാ ദാതാക്കളുടെ ഓഹരികള്‍ വിപണിയില്‍ പച്ച തെളിയിച്ചു. ആ കൂട്ടത്തില്‍ പെട്ട ഒന്നാണ് സ്റ്റാര്‍ ഹൗസിംഗ് ഫിനാന്‍സ് കമ്പനി.

പദ്ധതിയുടെ ഗുണഭോക്താക്കളായതു കൊണ്ടുതന്നെ ഓഹരിവില ഇനിയുമുയരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വിശ്വസിക്കുന്നത്. 160 രൂപയിലെ പ്രതിരോധം ഭേദിക്കുന്ന പക്ഷം ഓഹരി 175 രൂപയിലേയ്ക്ക് കുതിക്കുമെന്നും ഓരോ ഡിപ്പിലും ഓഹരി വാങ്ങാവുന്നതാണെന്നും ചോയ്‌സ് ബ്രോക്കിംഗിലെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാദിയ പറഞ്ഞു.

2022 ല്‍ 76 ശതമാനം ഉയര്‍ച്ച കൈവരിച്ച ഓഹരിയാണ് സ്റ്റാര്‍ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയുടേത്. പ്രിഫറന്‍ഷ്യല്‍ ഓഹരി അലോട്ട്‌മെന്റിലൂടെ കമ്പനി ഈയിടെ 2.7 മില്ല്യണ്‍ മൂലധന സമാഹരണം നടത്തിയിരുന്നു. അരിക്ക സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, കോളോ സെക്യൂരിറ്റീസ് എന്നീ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് കമ്പനിയില്‍ പങ്കാളിത്തമുണ്ട്.

X
Top