ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

പുതിയ അനുബന്ധ സ്ഥാപനങ്ങൾ സംയോജിപ്പിക്കാൻ മഹീന്ദ്ര ലോജിസ്റ്റിക്‌സ്

മുംബൈ: പുതിയ അനുബന്ധ സ്ഥാപനങ്ങൾ സംയോജിപ്പിക്കാൻ നീക്കം നടത്തി മഹീന്ദ്ര ലോജിസ്റ്റിക്‌സ്. ഇതിന് കമ്പനി ബോർഡിൻറെ അനുമതി തേടിയിരുന്നു. 2022 ജൂലൈ 18-ന് നടന്ന യോഗത്തിൽ മഹീന്ദ്ര ലോജിസ്റ്റിക്‌സിന്റെ ബോർഡ്, ഇന്ത്യയിലും യുണൈറ്റഡ് കിംഗ്‌ഡത്തിലും കമ്പനിയുടെ സമ്പൂർണ ഉടമസ്ഥതയിലുള്ള പുതിയ അനുബന്ധ സ്ഥാപനങ്ങൾ സംയോജിപ്പിക്കുന്നതിന് അംഗീകാരം നൽകി. ഇത് സ്ഥാപനത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായി ലോജിസ്റ്റിക്സിലെ വളർച്ചാ സാധ്യതകളെ കൂടുതൽ അഭിസംബോധന ചെയ്യാൻ കമ്പനിയെ പ്രാപ്തമാക്കുകയും അന്താരാഷ്ട്ര സാന്നിധ്യം വിപുലീകരിക്കാൻ സഹായിക്കുകയും ചെയ്യും. തിങ്കളാഴ്ച കമ്പനിയുടെ ഓഹരികൾ 2.71 ശതമാനത്തിന്റെ നേട്ടത്തിൽ 487.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ മഹീന്ദ്ര ലോജിസ്റ്റിക്‌സ് ലിമിറ്റഡ്, ആന്തരികവും ബാഹ്യവുമായ ഉപഭോക്താക്കൾക്ക് ലോജിസ്റ്റിക് സേവനങ്ങൾ നൽകുന്നു. ഇൻബൗണ്ട്, ഔട്ട്‌ബൗണ്ട് ലോജിസ്റ്റിക്‌സ്, ഇന്റർ-പ്ലാന്റ് മൂവ്‌മെന്റ്, വെയർഹൗസിംഗ്, ലൈൻഫീഡ്, മൂല്യവർദ്ധിത സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള എം&എംമ്മിന്റെ സങ്കീർണ്ണമായ വിതരണ ശൃംഖല ആവശ്യങ്ങളും കമ്പനിയാണ് നടപ്പിക്കുന്നത്.

X
Top