സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര വിതരണം തുടർന്നേക്കുംവിദേശ കരുതല്‍ ശേഖരത്തില്‍ വര്‍ധനറിപ്പോ നിരക്ക് വര്‍ധന: വായ്പാ നിരക്ക് 50 ബിപിഎസ് വരെയാകുമെന്ന് ബാങ്കുകള്‍2022 കോംപിറ്റീഷന്‍ നിയമ ഭേദഗതി ശുപാര്‍ശ ചെയ്യുന്ന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു100 ബേസിസ് പോയിന്റുകള്‍ കൂടി നിരക്ക് വര്‍ധന പ്രതീക്ഷിക്കാമെന്ന്‌ കാപിറ്റല്‍ ഇക്കണോമിക്‌സ്

വസീര്‍എക്‌സ് തങ്ങളുടെ കീഴിലുള്ള സ്ഥാപനമല്ലെന്ന് ബൈനാന്‍സ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് വസീര്‍എക്‌സ് തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമല്ലെന്ന വിശദീകരണവുമായി യുഎസ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ബൈനാന്‍സ് രംഗത്തെത്തി. ഇക്കാര്യം വിശദീകരിച്ച് സിഇഒ ചാങ്‌പെങ് ട്വീറ്റ് ചെയ്തു. വസീറക്‌സിന്റെ മാതൃസ്ഥാപമായ സാന്‍മായിയില്‍ തങ്ങള്‍ക്ക് നിക്ഷേപമില്ലെന്നും ചാങ് പെങ് വ്യക്തമാക്കി.

വസീറെക്‌സിന് സാങ്കേതിക സഹായങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്നും ഉപഭോക്തൃ സൈന്‍ അപ്പ്, കൈവൈസി, ട്രേഡിംഗ്, എന്നീ കാര്യങ്ങളെല്ലാം വസീറെക്‌സ് സ്വതന്ത്രമായാണ് നിര്‍വഹിക്കുന്നതെന്നും ചാങ് പെങ് വ്യക്തമാക്കി. വസീറെക്‌സിനെ ഏറ്റെടുത്തതായി കാണിച്ച് 2019 ല്‍ ബിനാന്‍സ് ബ്ലോഗ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇടപാട് പൂര്‍ത്തിയായിട്ടില്ലെന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

വസീറെക്‌സിന്റെ ഉടമസ്ഥരായ സാന്‍മായിയില്‍ വെള്ളിയാഴ്ച എന്‍ഫോഴ്‌സ്‌മെന്ററ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് 4.67 കോടി രൂപയുടെ ആസ്തികള്‍ മരവിപ്പിക്കാന്‍ ഇഡി തയ്യാറായി. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ബൈനാന്‍സ് രംഗത്തെത്തിയത്.

X
Top