കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

ബിബ ഫാഷന്‍ ഐപിഒ: പ്രാഥമിക നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് സെബി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫാഷന്‍ ബ്രാന്‍ഡ് ബിബയുടെ ഐപിഒ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിരിക്കയാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). വാര്‍ബര്‍ഗ് പിന്‍കസ്, ഫെയറിംഗ് കാപിറ്റല്‍ എന്നീ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമായ ബിബ, ഏപ്രിലിലാണ് ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് ഐപിഒ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സെബി ഉത്തരവിടുകയായിരുന്നു.

എന്നാല്‍ അതിനുള്ള കാരണം മാര്‍ക്കറ്റ് റെഗുലേറ്റര്‍ വ്യക്തമാക്കിയില്ല. ഫ്രഷ് ഇഷ്യുവും ഓഫര്‍ ഫോര്‍ സെയിലുമുള്‍പ്പെടുന്ന ഐപിഒ ആയിരുന്നു കമ്പനി വിഭാവന ചെയ്തിരുന്നത്. ഫ്രഷ് ഇഷ്യു വഴി 90 കോടി രൂപയുടെ ഓഹരികളും ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി 2.77 കോടി രൂപയുടെ പ്രമോട്ടര്‍ ഓഹരികളും വില്‍പന നടത്താനായിരുന്നു പദ്ധതി.

ഡിസൈനറും സംരഭകയുമായ മീന ബിന്ദ്രയാണ് ഡല്‍ഹി ആസ്ഥാനമായി 1988 ല്‍ കമ്പനി ആരംഭിക്കുന്നത്. വസ്ത്രങ്ങള്‍ക്ക് പുറമെ ആഭരണങ്ങള്‍, പാദരക്ഷകള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നീ മേഖലകളിലും ഇവര്‍ക്ക് സാന്നിധ്യമുണ്ട്. രാജ്യത്തെ 120 നഗരങ്ങളിലായി മൂന്നോറോളം ഷോറൂമുകളുള്ള കമ്പനി 2014 ല്‍ അഞ്ചുമന്‍ ബ്രാന്‍ഡ് ഡിസൈന്‍സില്‍ 26.6 ശതമാനം ഓഹരികള്‍ ഏറ്റെടുത്തിരുന്നു.

ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളായ ജെഎം ഫിനാന്‍ഷ്യല്‍, എച്ച്എസ്ബിസി, ഡാം കാപിറ്റല്‍ ഇക്വാറിയസ്, ആംപിറ്റ് കാപിറ്റല്‍ എന്നിവ ഐപിഒ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായില്ല.

X
Top