ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ത്രൈമാസത്തിൽ 2,168 കോടി രൂപയുടെ അറ്റാദായം നേടി ബാങ്ക് ഓഫ് ബറോഡ

കൊച്ചി: സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് ബറോഡ ഈ വർഷത്തെ ഏപ്രിൽ-ജൂൺ പാദത്തിൽ (Q1FY23) 79.3 ശതമാനത്തിന്റെ വളർച്ചയോടെ 2,168 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു. അവലോകന പാദത്തിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം (എൻഐഐ) 12 ശതമാനം വർധിച്ച് 8,838 കോടി രൂപയായപ്പോൾ, ജൂൺ പാദത്തിലെ പ്രവർത്തന വരുമാനം 10,020 കോടി രൂപയാണ്.

നിക്ഷേപങ്ങളുടെ ചിലവ് കഴിഞ്ഞ നാലാം പാദത്തിലെ 3.55 ശതമാനത്തിൽ നിന്ന് 3.46 ശതമാനമായി കുറഞ്ഞതായി ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഈ പാദത്തിലെ വായ്പ ദാതാവിന്റെ പ്രവർത്തന ലാഭം 4,528 കോടി രൂപയാണ്. അതേസമയം ബാങ്കിന്റെ കോർ ഓപ്പറേറ്റിംഗ് ലാഭം 11% വർധിച്ച് 5,301 കോടി രൂപയായി. കഴിഞ്ഞ ത്രൈമാസത്തിൽ ബാങ്കിന്റെ മൊത്ത പ്രവർത്തനരഹിത ആസ്തി (NPA) 52,591 കോടി രൂപയായി കുറഞ്ഞപ്പോൾ, മൊത്തം എൻപിഎ അനുപാതം 8.86%-ൽ നിന്ന് 6.26% ആയി മെച്ചപ്പെട്ടു.

ബാങ്കിന്റെ പ്രൊവിഷൻ കവറേജ് അനുപാതം 89.38 ശതമാനമാണ്. ഒരു ഇന്ത്യൻ ദേശസാൽകൃത ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ. 132 ദശലക്ഷം ഉപഭോക്താക്കളുള്ള ഇന്ത്യയിലെ മൂന്നാമത്തെ വലിയ ദേശസാൽകൃത ബാങ്കാണിത്. വെള്ളിയാഴ്ച ബാങ്ക് ഓഫ് ബറോഡ ലിമിറ്റഡിന്റെ ഓഹരികൾ എൻഎസ്ഇയിൽ 0.68 ശതമാനം ഇടിഞ്ഞ് 116.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top